വെസ്​റ്റ്​ ബാങ്കിൽ പള്ളിക്ക്​ തീയിട്ട്​ ഇസ്രായേലി കുടിയേറ്റക്കാർ; വൻ പ്രതിഷേധം

വംശീയ മുദ്രാവാക്യങ്ങൾ എഴുതി​ ചുമരുകൾ നശിപ്പിച്ചു

Update: 2024-12-20 14:15 GMT
Advertising

ജെറുസലേം: വെസ്​റ്റ്​ ബാങ്കിലെ പള്ളിക്ക്​​ തീയിട്ട്​ ഇസ്രായേലി കുടിയേറ്റക്കാർ. സാൽഫിറ്റിന്​ വടക്കുള്ള ബിർ അൽ വാലിദൈൻ പള്ളിയിൽ വെള്ളിയാഴ്​ച രാവിലെയാണ്​ സംഭവം. വംശീയ മുദ്രാവാക്യങ്ങൾ എഴുതിവെച്ച്​ ചുമരുകൾ നശിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.

പള്ളിയുടെ മുൻവശത്താണ്​ തീയിട്ടത്​​. തീ അകത്തേക്ക്​ പ്രവേശിക്കും മുമ്പ്​ നാട്ടുകാർ അണച്ചു. അക്രമികൾ ‘പ്രതികാരം’, ‘നീതിമാൻ പ്രതികാരം കാണു​​േമ്പാൾ സന്തോഷിക്കും, അവൻ ത​െൻറ പാദങ്ങൾ രക്​തത്തിൽ കഴുകും’ എന്നിങ്ങനെ ചുമരുകളിൽ എഴുതിവെച്ചിട്ടുണ്ട്​. കൂടാതെ ജൂത മതത്തി​െൻറ പ്രതീകമായ സ്​റ്റാർ ഓഫ്​ ഡേവിഡും വരച്ചു​വെച്ചിട്ടുണ്ട്​.

സംഭവത്തിൽ വലിയ പ്രതിഷേധമാണ്​ ഉയരുന്നത്​. പള്ളിക്ക്​ നേരെയുണ്ടായ ആക്രമണം ദൈവത്തി​െൻറ ഭവനത്തിന്​ നേരെയുള്ള ക്രിമിനൽ നടപടിയാണെന്ന്​ സാൽഫിറ്റ്​ എൻഡോവ്​മെൻറ്​ ഡയറക്​ടർ ഷെയ്​ഖ്​ ഓത്​മാൻ അൽദീൻ കുറ്റപ്പെടുത്തി. കുടിയേറ്റക്കാർ ഇത്തരം ഭീരുത്വ നടപടികൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ അപലപിക്കാനും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും അന്താരാഷ്​ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വംശീയമായ ചിത്രീകരണമാണ്​ പള്ളിയിൽ നടന്നതെന്ന്​ സാൽഫിറ്റ്​ ജില്ലാ ഗവർണർ അബ്​ദുല്ലാഹ്​ കാമിൽ കുറ്റപ്പെടുത്തി. ഇത്​ ഇസ്​ലാമിനും അറബികൾക്കുമെതിരായ കുറ്റകൃത്യമാണ്​. ഇതിന്​ പിന്നിലുള്ളവരുടെ തീവ്രവാദ ചിന്താഗതിയെയാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നത്​. ഇസ്രായേലി സൈന്യത്തി​െൻറ സഹായം ലഭിച്ചതിനാലാണ്​ കുടിയേറ്റക്കാർക്ക്​ ​ഗ്രാമത്തിൽ കയറാനും പള്ളി നശിപ്പിക്കാനും സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഇസ്രായേൽ പൊലീസും ഷിൻബെത്​ സുരക്ഷാ സർവീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

വലിയ രീതിയിലുള്ള അതിക്രമങ്ങളാണ്​ ഇസ്രയേലി കുടിയേറ്റക്കാർ വെസ്​റ്റ്​ ബാങ്കിൽ അഴിച്ചുവിടുന്നത്​. സർക്കാർ കണക്കുകൾ പ്രകാരം ഒരു മാസത്തിനിടെ അൽ അഖ്​സ മസ്​ജിദിൽ 20 തവണയാണ്​ റെയ്​ഡുകളുണ്ടായത്​. നവംബറിൽ ഇബ്രാഹീമി പള്ളിയിൽ 55 തവണ​ ബാങ്ക്​ വിളിക്കുന്നത്​ തടയുകയും ചെയ്​തു​.

ഇതേ കാലയളവിൽ തന്നെ ജബൽ അൽ മുഖബ്ബറിലെ അൽ ഷിയാ പള്ളി ഇസ്രായേലി സൈന്യം തകർത്തിരുന്നു. 20 വർഷമായി നിർമാണത്തിലിരിക്കുന്ന പള്ളിയാണിത്​.

ഡിസംബർ ആദ്യത്തിൽ അനധികൃത കുടിയേറ്റക്കാരുടെ ഔട്ട്​പോസ്​റ്റ്​ സൈന്യം ഒഴിപ്പിച്ചതിനെത്തുടർന്ന്​ നിരവധി ഇസ്രായേലി കുടിയേറ്റക്കാർ വെസ്​റ്റ്​ ബാങ്കിലെ രണ്ട്​ നഗരങ്ങൾ ആക്രമിക്കുകയും വീടുകൾക്കും കാറുകൾക്കും തീയിടുകയും ചെയ്​തിരുന്നു. സംഭവത്തിൽ എട്ടുപേരെ സൈന്യം അറസ്​റ്റ്​ ചെയ്യുകയുണ്ടായി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News