യുഎന്‍ സമാധാന സേനാ താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; ഇസ്രായേലിനെതിരെ അമേരിക്കയും ബ്രിട്ടണും

കഴിഞ്ഞ ദിവസമാണ് യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്

Update: 2024-10-12 01:59 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യു.എൻ സമാധാന സേനാ താവളങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന് രൂക്ഷവിമർശനം. അമേരിക്ക,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് എതിർപ്പറിയിച്ചത്. കഴിഞ്ഞ ദിവസമാണ് യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്.

അതിർത്തിയിൽ നിന്ന്​ അഞ്ച്​ കിലോമീറ്റർ​ മാറണമെന്ന ഇസ്രായേൽ നിർദേശം യു.എൻ സമാധാന സേന തള്ളി. ഇറാൻ എണ്ണപ്പാടങ്ങൾക്ക്​ നേരെ ആക്രമണം നടത്തുന്നതിൽ നിന്ന്​ ഇസ്രായേലിനെ തടയണമെന്ന്​ അമേരിക്കയോട്​ ഗൾഫ്​ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

സേനാ താവളത്തിനു നേരെ വെടിയുതിർക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു. ഇത്തരം നീക്കങ്ങളിൽ നിന്ന്​ പിൻമാറണമെന്ന്​ യു.എസ്​ പ്രതിരോധ ​സെക്രട്ടറി ലോയ്​ഡ്​ ഓസ്റ്റിനും ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ആക്രമണവാർത്ത ഞെട്ടിക്കുന്നതാണെന്ന്​ ബ്രിട്ടൻ കുറ്റപ്പെടുത്തി. ഇറ്റലി, ഫ്രാൻസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേൽ നടപടിയെ വിമർശിച്ചു.

യു.എൻ സേനാ താവളത്തിന്​ സമീപത്തുള്ള ഹിസ്​ബുല്ല ​പോരാളികളുടെ നീക്കം തടയാനാണ്​ വെടിവെപ്പ്​ നടത്തിയത് എന്നാണ് ഇസ്രായേൽ സേന നൽകുന്ന വിശദീകരണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിരിക്കെ, ഇസ്രായേലിനെതിരെ കടുത്ത നടപടിയാണ്​ വേണ്ടതെന്ന്​ ലബനാൻ സർക്കാർ ആവശ്യപ്പെട്ടു.

വടക്കൻ ഗസ്സയിലും ഇസ്രായേലിന്റെ കുരുതി തുടരുകയാണ്​. ഇന്നലെ 48 പേരാണ്​ ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഇറാനെതിരായുള്ള പ്രത്യാക്രമണ ചർച്ചകളും ഇസ്രായേലിൽ സജീവമാണ്​. ലോക രാജ്യങ്ങളുടെ എതിർപ്പ്​ മറികടന്ന്​ ഇറാനു നേരെ​ വ്യാപക ആക്രമണത്തിനുള്ള ഒരുക്കത്തിലാണ്​ നെതന്യാഹു സർക്കാറെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News