'സ്ത്രീകളെ വേദനിപ്പിക്കുന്നത് ദൈവത്തെ അപമാനിക്കലാണ്': പുതുവത്സര ദിനത്തിൽ ഫ്രാാൻസിസ് മാർപാപ്പ
അമ്മമാർ മക്കൾക്കു വേണ്ടി ജീവൻ നൽകുകയും സ്ത്രീകൾ ലോകത്തെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്, അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. പുതുവത്സര ദിനത്തിലാണ് മാർപാപ്പയുടെ സന്ദേശം. മാതൃത്വത്തിന്റെയും സ്ത്രീകളുടെയും മഹത്വത്തെ ഉൾക്കൊണ്ടാണ് മാർപാപ്പ തന്റെ പുതുവത്സര പ്രസംഗം നെയ്തത.ക്രിസ്ത്യാനികൾ ദൈവ മാതാവായി കരുതുന്ന പരിശുദ്ധ മറിയത്തിന്റെ മഹത്വത്തെ പരാമർശിച്ച അദ്ദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാനയും നടത്തി.
അമ്മമാർ മക്കൾക്കു വേണ്ടി ജീവൻ നൽകുകയും സ്ത്രീകൾ ലോകത്തെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്, അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം, ഫ്രാൻസിസ് മാർപാപ പറഞ്ഞു. സ്ത്രീകൾക്കെതിരെ എത്രമാത്രം അതിക്രമങ്ങൾ നടക്കുന്നു, മതി, അത് ദൈവത്തെ അപമാനിക്കലാണ്, മാർപാപ്പ വ്യക്തമാക്കി.ഗാർഹിക പീഡനത്തിനെതിരെ ഫ്രാൻസിസ് മാർപാപ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക സമാധാനം ആഗ്രഹിച്ച് മാർപാപ്പ കഴിഞ്ഞ മാസം നടത്തിയ പ്രസംഗം ഏറെ പ്രസക്തമാണ്. രാഷ്ട്രങ്ങൾ ആയുധങ്ങൾക്കായി ചെലവഴിക്കുന്ന പണം വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.