കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്: കാലിഫോർണിയയിൽ അടിയന്താരവസ്ഥ
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായം ഉറപ്പാക്കുമെന്ന് ബൈഡൻ അറിയിച്ചു
Update: 2023-01-15 13:30 GMT
കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോർണിയയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്. പ്രളയത്തെ തുടർന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകൾക്കും ഇവിടെ കേടുപാടുകൾ സംഭവിച്ചു.
#US President #JoeBiden approved an #emergency declaration for #California, as #storms have pounded the Golden State since December 26.https://t.co/bTY215h8x0
— IndiaToday (@IndiaToday) January 15, 2023
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായം ഉറപ്പാക്കുമെന്ന് ബൈഡൻ അറിയിച്ചു. 2018ൽ ഇവിടെയുണ്ടായ മണ്ണിടിച്ചിലിൽ 23 പേർ മരിച്ചിരുന്നു.