മെകഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകഫി ജയിലില്‍ മരിച്ച നിലയില്‍

ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള സ്പെയിന്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം

Update: 2021-06-24 07:14 GMT
Editor : ubaid | By : Web Desk
Advertising

കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ(75) ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണം. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു. നികുതി വെട്ടിപ്പിന് കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാനുള്ള സ്പെയിന്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ഒൻപതുമാസമാണ് മെകാഫി ജയിലിൽ കഴിഞ്ഞത്. ഇതിന്റെ നിരാശയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മെകാഫിയുടെ കമ്പനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മെകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. കമ്പനി പുറത്തിറക്കിയ മെകാഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മെകാഫി ആന്റിവൈറസ് കോടിക്കണക്കിന് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നു. മെകാഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ വാങ്ങി. സ്വന്തമായി ആന്റി വൈറസ് കമ്പനി സ്ഥാപിക്കുന്നതിന് മുൻപ് നാസയിൽ ഉൾപ്പെടെ മെകാഫി ജോലി ചെയ്തിരുന്നു.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News