കനത്ത ചൂടിൽ വെന്തുരുകി ലോകം; ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ

കനത്ത ചൂടിൽ വെന്തുരുകി ലോകം; ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ ആഗോളതാപനം ആഗോള ബോയിലിങ്ങായി മാറിയെന്ന് യു.എൻ

Update: 2023-07-29 01:24 GMT
Editor : Lissy P | By : Web Desk
Advertising

ജനീവ: ലോകത്ത് താപനില റെക്കോർഡിലെത്തി. ലോക ചരിത്രത്തിലെ കൂടിയ ചൂടാണ് ജൂലൈയിൽ രേഖപ്പെടുത്തുന്നത്. ആഗോളതാപനം എന്നത് ആഗോള ബോയിലിങ്ങ് ആയി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കാലവസ്ഥമാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.

1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ഇതാദ്യമായാണ്. ശൈത്യമേഖല ഉൾപ്പെടുത്തിയാലും ആഗോള ശരാശരി താപനില 16 സെൽഷ്യസായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് 17 ഡിഗ്രിയായി.

അതേസമയം,  കാലവസ്ഥാമാറ്റത്തിന്റെ തുടക്കം മാത്രാമാണിതെന്നും വർധന 1.5 ഡിഗ്രിയിൽ കവിയാതെ പിടിച്ചു നിർത്താനാകുമെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

ആഗോള താപനിലയിൽ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്കും കാരണമെന്ന് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. ചൂട് കൂടുന്നത് മനുഷ്യജീവനെ മാത്രമല്ല, സസ്യജന്തുജാലങ്ങളുടെ നിലവിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വി ദഗ്ധർ ഉൾപ്പെടെ നൽകുന്ന മുന്നറിയിപ്പ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News