പാർക്കിലെ റൈഡിൽ നിന്ന് വീണ് 14കാരൻ മരിച്ചു; കുടുംബത്തിന് 26,251 മില്യൺ നഷ്ടപരിഹാരം നൽകാൻ കോടതിവിധി
ഫൺടൈമിന്റെ ഉടമയായ ഒർലാൻഡോ സ്ലിങ്‌ഷോട്ട് നേരത്തേ തന്നെ വലിയൊരു തുക കുട്ടിയുടെ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു
ഒർലാൻഡോ: അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14കാരൻ മരിച്ചതിൽ കുടുംബത്തിന് 310 മില്യൺ യുഎസ് ഡോളർ (26,251 മില്യൺ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതിവിധി. യുഎസിലെ മിസ്സോറിയിലാണ് സംഭവം. ഒർലാൻഡോ അമ്യൂസ്‌മെന്റ് പാർക്കിൽ നടന്ന അപകടത്തിലാണ് ഓറഞ്ച് കൗണ്ടി ജഡ്ജിയുടെ ഉത്തരവ്.
2022ലാണ് ടയർ സാംപ്‌സൺ എന്ന കുട്ടി ഐക്കൺ പാർക്കിലെ ഫ്രീ ഫാൾ റൈഡിൽ നിന്ന് വീണ് മരിക്കുന്നത്. 70 അടി ഉയരത്തിൽ നിന്ന് വീണ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ റൈഡിന്റെ നിർമാതാക്കളായ ഫൺടൈം എന്ന ഓസ്ട്രിയൻ കമ്പനി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വിധി പറയുകയായിരുന്നു. കേസിൽ ഫൺടൈം ഹാജരാകാതിരുന്നതിനാൽ പെട്ടെന്ന് തന്നെ കോടതി നടപടികൾ പൂർത്തിയായി.
ഫൺടൈമിന്റെ ഉടമയായ ഒർലാൻഡോ സ്ലിങ്‌ഷോട്ട് നേരത്തേ തന്നെ വലിയൊരു തുക കുട്ടിയുടെ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. ഓറഞ്ച് കൗണ്ടി കോടതി ഉത്തരവിട്ട നഷ്ടപരിഹാരം ലഭിക്കാൻ കുടുംബത്തിന് ഓസ്ട്രിയൻ കോടതിയുടെ അനുമതി കൂടി വേണ്ടി വരും.
കുട്ടി മരിച്ചത് റൈഡിന്റെ നിർമാതാക്കളുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച കൊണ്ടാണെന്ന് കുടുംബത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. തുച്ഛലാഭത്തിന് വേണ്ടി കമ്പനികൾ സുരക്ഷ പാടേ അവഗണിക്കുന്നു എന്നായിരുന്നു ബെൻ ക്രംബ്, നതാലി ജാക്‌സൺ എന്നിവരുടെ പരാമർശം.
അതേസമയം ഫൺടൈം കമ്പനി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആളുകളെ ത്രസിപ്പിക്കുന്ന, ചുഴറ്റിയെറിയുകയും താഴേക്കിടുകയുമൊക്കെ ചെയ്യുന്ന റൈഡുകളാണ് തങ്ങൾ നിർമിക്കുന്നതെന്നാണ് ഇപ്പോഴും കമ്പനിയുടെ വെബ്‌സൈറ്റിലുള്ളത്. വോമട്രോൺ, സ്ലിങ് ഷോട്ട്, കയോസ് പെൻഡിൽ എന്നീ റൈഡുകളാണ് തങ്ങളുടെ ആകർഷണമെന്നും കമ്പനി പറയുന്നു.
2022ലെ ഒരു അവധിക്കാലത്താണ് സാംപ്‌സൺ ഒർലാൻഡോലിയെത്തുന്നത്. 430 അടി ഉയരമുള്ള ഫ്രീ ഫോൾ ആയിരുന്നു കുട്ടിയുടെയും കൂട്ടുകാരുടെയും ആദ്യത്തെ ഓപ്ഷൻ. ഏറെ ഉയരത്തിൽ നിന്ന് താഴേക്ക് ആളുകളെ ഡ്രോപ് ചെയ്യുന്ന റൈഡാണിത്. എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്താതെ സാധാരണ ഈ റൈഡ് പ്രവർത്തിപ്പിക്കാറ് പോലുമില്ല. എന്നാൽ ഒർലാൻഡോ പാർക്കിൽ ഈ റൈഡിന് സീറ്റ് ബെൽറ്റ് നിർബന്ധം അല്ലായിരുന്നു. സീറ്റ് ബെൽറ്റിന് ആയിരത്തിലധികം രൂപ വിലയും ഇട്ടിരുന്നു.
തോളിന് കുറകെയുള്ള മറ്റൊരു ബെൽറ്റ് ആണ് റൈഡിൽ കയറുന്നവർക്കായി ഉണ്ടായിരുന്നത്. ഇത് സാംപ്‌സണിന്റെ വലിപ്പത്തിന് യോജിക്കുന്നതായിരുന്നില്ല. റൈഡ് പ്രവർത്തനം തുടങ്ങി 70 അടിയിൽ ബ്രേക്കിട്ടപ്പോഴേ കുട്ടി താഴെ വീണു. സാംപ്‌സണിന്റെ വലിപ്പമുള്ള കുട്ടികൾക്ക് ഈ റൈഡിൽ കയറുമ്പോഴുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കമ്പനി മുന്നറിയിപ്പ് നൽകണമായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സംഭവത്തിന് പിന്നാലെ പാർക്കിൽ റൈഡ് പ്രവർത്തിപ്പിക്കുന്നത് ഭരണകൂടം നിരോധിച്ചിരുന്നു