ഇന്ദിരാ ഗാന്ധി വധത്തിന്‍റെ ഫ്ളോട്ടുമായി കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍; ശക്തമായി പ്രതികരിച്ച് ഇന്ത്യ
ഖലിസ്ഥാൻ അനുകൂലികൾക്ക് സ്വൈര്യവിഹാരം നടത്താൻ അവസരമൊരുക്കുന്നത് ഇന്ത്യ-കാനഡ ബന്ധത്തിന് നല്ലതായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്‌ളോട്ടുമായി ഖലിസ്ഥാൻ അനുകൂലികൾ കാനഡയിൽ പ്രകടനം നടത്തി. ബ്രാംപ്റ്റൺ നഗരത്തിലാണ് ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖലിസ്ഥാൻ അനുകൂലികൾക്ക് സ്വൈര്യവിഹാരം നടത്താൻ അവസരമൊരുക്കുന്നത് ഇന്ത്യ-കാനഡ ബന്ധത്തിന് നല്ലതായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വോട്ടുബാങ്കാണ് കാനഡയെ ഇതിന് അനുവദിക്കുന്നത്.
വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല. നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജയശങ്കർ പറഞ്ഞു. അതേസമയം കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ ആരോപണത്തെ ജയശങ്കർ തള്ളിക്കളഞ്ഞു.
രക്തത്തിൽ കുളിച്ച വെളുത്ത സാരിയുടുത്ത് ഇരു കൈകളും മുകളിലേക്കുയർത്തി നിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെയാണ് ഫ്‌ളോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാനഡയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു.
Tableau glorifying assassination of #IndiraGandhi by her Sikh bodyguards allegedly paraded in Canada's Brampton.
— TIMES NOW (@TimesNow) June 8, 2023
The parade was purportedly organized by Khalistani groups in #Canada
Indian govt should take up this issue with Canadian authorities: @manickamtagore@kritsween pic.twitter.com/tIl68lOy5R