കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ 25 കന്യകകളുടെ 'പ്ലഷര്‍ സ്ക്വാഡ്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്
പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കിമ്മിന്‍റെ 'പ്ലഷര്‍ സ്ക്വാഡിലേക്കായി' 25 കന്യകകളായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവ അടിസ്ഥാനമാക്കിയാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. പ്ലഷര്‍ സ്ക്വാഡിലേക്ക് തന്നെ രണ്ടു തവണ പരിഗണിച്ചുവെന്നും എന്നാല്‍ തന്‍റെ കുടുംബ പശ്ചാത്തലം കാരണം ഒഴിവാക്കിയെന്നും പാര്‍ക്ക് പറയുന്നു. ''അവര്‍ എല്ലാം ക്ലാസ് മുറികളും സന്ദര്‍ശിക്കും. ആരെങ്കിലും കണ്ണില്‍ പെടാതെ പോയിട്ടുണ്ടോ എന്നറിയാന്‍ മുറ്റത്തു പോയി നോക്കും. സുന്ദരികളായ പെണ്‍കുട്ടികള്‍ കണ്ണില്‍ പെട്ടാല്‍ ആദ്യം അവരുടെ കുടുംബത്തെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കും. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ അവർ ഒഴിവാക്കും'' യുവതി വിശദമാക്കി.
പെൺകുട്ടികളെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അവർ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനക്കിടെ ചെറിയ ഒരു പാട് പോലും വൈകല്യമായി കണക്കാക്കുകയും അയോഗ്യരാക്കുകയും ചെയ്യും. കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രം കുറച്ചു പെണ്‍കുട്ടികളെ പ്യോങ്യാങിലേക്ക് അയക്കുകയുള്ളൂ. തുടര്‍ന്ന് ഈ പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. മസാജ്, പാട്ട്-നൃത്തം എന്നിവയില്‍ ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. മൂന്നാമത്തെ ഗ്രൂപ്പിലുള്ളവര്‍ ഏകാധിപതിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. പുരുഷന്‍മാരെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് അവര്‍ പഠിക്കണമെന്നും പാര്‍ക്ക് പറയുന്നു.
കിമ്മിനെ സന്തോഷിപ്പിക്കാന്‍ ഏറ്റവും ആകർഷകമായ പെൺകുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ, താഴ്ന്ന റാങ്കിലുള്ള ജനറൽമാരെയും രാഷ്ട്രീയക്കാരെയും തൃപ്തിപ്പെടുത്താൻ മറ്റുള്ളവരെ നിയോഗിക്കുന്നു.സ്ക്വാഡിലെ അംഗങ്ങൾ ഇരുപതുകളുടെ മധ്യത്തിൽ എത്തിയാൽ അവരുടെ കാലാവധി അവസാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അവരിൽ ചിലർ പലപ്പോഴും നേതാവിൻ്റെ അംഗരക്ഷകരെ വിവാഹം കഴിക്കുന്നു. 1970കളില്‍ കിമ്മിന്‍റെ പിതാവ് കിം ജോങ് രണ്ടാമന്‍റെ കാലത്താണ് പ്ലഷര്‍ സ്ക്വാഡ് തുടങ്ങിയതെന്നും പാര്‍ക്ക് വിശദമാക്കുന്നു. ലൈംഗിക ബന്ധങ്ങള്‍ തനിക്ക് അമരത്വം നല്‍കുമെന്ന് കിം വിശ്വസിച്ചിരുന്നു. 2011ല്‍ 70-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കിം ജോങ് രണ്ടാമന്‍റെ അന്ത്യം.