ബ്രിട്ടണിൽ ഋഷി സുനകിന് തിരിച്ചടി; ലേബർ പാർട്ടി അധികാരത്തിലേക്ക്

എക്‌സിറ്റ്‌പോൾ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന.

Update: 2024-07-05 01:41 GMT
Advertising

ലണ്ടൻ: ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എക്‌സിറ്റ്‌പോൾ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിനകം ഫലം പ്രഖ്യാപിച്ച 10 സീറ്റിൽ ഒമ്പതിലും പാർട്ടി ഉജ്ജ്വല വിജയമാണ് നേടിയത്. ഇന്ത്യൻ സമയം രാവിലെ 8.30ഓടെ ഫലം ഏറെക്കുറെ വ്യക്തമാവും. പത്തരയോടെ സമ്പൂർണ ഫലം പുറത്തുവരും.

എക്‌സിറ്റ് പോളുകൾ അതുപോലെ ആവർത്തിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ വർഷങ്ങളാണ് ബ്രിട്ടണിൽ കാണുന്നത്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് കാണുന്നത്. ഇപ്പോൾ വിജയിച്ച എട്ട് സീറ്റുകളും ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റ് കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് പിടിച്ചെടുത്തതാണ്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട ഭൂരിപക്ഷം. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് രാജിവച്ചതിന് പിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 365 സീറ്റുകളാണ് കൺസർവേറ്റീവുകൾ നേടിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News