ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്

Update: 2021-05-12 00:27 GMT
Editor : Nidhin | By : Web Desk
Advertising

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി മരിച്ചു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന അടിമാലി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്‍റെ ഭാര്യ സൗമ്യയാണ് (32) കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. 

ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) യുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. 

ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശന്‍റയും സാവിത്രിയുടെയും മകളാണ്​ സൗമ്യ. ഏഴ്​ വർഷമായി ഇസ്രായേലിലാണ്. രണ്ട്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News