'താടിയിലൊരു ക്രിസ്മസ് ട്രീ'; ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്

രണ്ടരമണിക്കൂറുകൊണ്ടാണ് 710 ക്രിസ്മസ് ബോളുകൾ താടിയില്‍ അലങ്കരിച്ചത്

Update: 2022-12-22 07:02 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടണ്‍:  ക്രിസ്മസ് അടുത്തെത്തിയോടെ ലോകമെമ്പാടും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. മിക്ക ആളുകളും വീടുകളിൽ ക്രിസ്മസ് ട്രീകളും പുൽക്കൂടുകളും വിളക്കുകളും മറ്റ് വർണ്ണാഭമായ ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്ന തിരക്കിലാണ്. എന്നാൽ അമേരിക്കയിലെ എഡഹോയിലെ കുനയിലെ ജോയൽ സ്ട്രാസർ എന്ന യുവാവ് സ്വന്തം താടിയാണ് ക്രിസ്മസ് ട്രീയായി മാറ്റിയത്.

വെറുതെ താടി അലങ്കരിക്കുക മാത്രമല്ല, സ്വന്തമാക്കിയത് ഒരു ലോക റെക്കോർഡും കൂടിയാണ്. ഒറ്റനോട്ടത്തിൽ ക്രിസ്മസ് ട്രീയാണോ എന്ന സംശയിക്കുന്ന രീതിയിലാണ് താടി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 2 നാണ് റെക്കോർഡ് സ്ഥാപിച്ചത്. വിവിധ നിറത്തിലുള്ള 710 ഓളം ക്രിസ്മസ് ബോളുകൾ കൊണ്ട് രണ്ടുമണിക്കൂറെടുത്താണ് താടി അലങ്കരിച്ചത്. ഇതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

2019 ഡിസംബറിലാണ് ഞാൻ ആദ്യമായി എന്റെ താടിയിൽ അലങ്കരിച്ച് ക്രിസ്മസ് ട്രീ ഒരുക്കിയതെന്ന് ജോയൽ പറയുന്നു. അന്ന് മുതൽ എല്ലാ ക്രിസ്മസിലും ഞാൻ സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വളരയധികം ക്ഷമ ആവശ്യമുള്ള ജോലിയാണ് ഇതെന്നും ജോയൽ വെളിപ്പെടുത്തി. ഓരോ മുടിയിഴകളിലും സൂക്ഷ്മതയോടെ വേണം ബോളുകൾ ഘടിപ്പിക്കാൻ. തന്റെ താടിയിൽ അലങ്കാരങ്ങൾ തൂക്കാൻ രണ്ടര മണിക്കൂറും അതെല്ലാം നീക്കം ചെയ്യാൻ ഒരു മണിക്കൂറും വേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News