പഠനവൈകല്യം മറച്ചുവെച്ച് സ്വവർഗാനുരാഗികൾക്ക് ബീജം നൽകി; 15 കുട്ടികളുടെ പിതാവായി യുവാവ്
സ്വവർഗാനുരാഗികളായ സ്ത്രീകൾക്കായി സമൂഹ മാധ്യമ പേജ് വഴി വിവരം കൈമാറിയാണ് 37 കാരനായ ജെയിംസ് മാക്‌ഡോഗുൽ ബീജം നൽകിയത്
ചികിത്സിച്ച് ഭേദമാക്കാനാകാത്ത പഠനവൈകല്യമുള്ള യുവാവ് അക്കാര്യം മറച്ചുവെച്ച് ബീജം നൽകി 15 കുട്ടികളുടെ പിതാവായി. സ്വവർഗാനുരാഗികളായ സ്ത്രീകൾക്കായി സമൂഹ മാധ്യമ പേജ് വഴി വിവരം കൈമാറിയാണ് 37 കാരനായ ജെയിംസ് മാക്‌ഡോഗുൽ ബീജം നൽകിയത്. ഇയാളുടെ ആരോഗ്യ പ്രശ്‌നം മൂലം ക്ലിനിക്ക് വഴി ബീജം നൽകാൻ ഇയാൾക്ക് സാധിക്കാത്തതിനാലാണ് ഈ വഴി സ്വീകരിച്ചത്. ഐക്യൂ കുറവിനും വളർച്ച കുറവിനും കാരണമാകുന്ന ഫ്രാഗിൽ എക്‌സ് സിൻഡ്രോം ബാധിതനായ ഇയാളുടെ ചെയ്തികൾ ഡെർബി ക്രൗൺ കോടതി വ്യവഹാരം വഴിയാണ് പുറത്തുവന്നത്.
ഇയാൾ ബീജം നൽകിയ നാലു കുട്ടികളുമായി പിതൃബന്ധം പുലർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ബീജം നൽകുന്ന സമയത്ത് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് ഇയാൾ കരാർ വഴി ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിന് വിരുദ്ധ നിലപാട് പിന്നീട് സ്വീകരിക്കുകയായിരുന്നു. എന്നാൽ മൂന്നു കുട്ടികളുമായി ബന്ധപ്പെടാനാകില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ബീജം സ്വീകരിക്കുന്നവർ വഞ്ചിക്കപ്പെടാതിരിക്കാൻ ഇയാളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടാൻ ജഡ്ജി ജസ്റ്റിസ് ലെയിവെൻ അനുവദിക്കുകയായിരുന്നു. സാധാരണ കുടുംബ കോടതിയിൽ നിന്ന് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ലെന്നും എന്നാൽ ഈ കേസിൽ വിവരം പുറത്തുവിടേണ്ടതുണ്ടെന്നും ജഡ്ജി പറഞ്ഞു.
ഓട്ടിസവും പഠനവൈകല്യവുമുള്ള ഇയാൾ കുഞ്ഞുണ്ടാകണമെന്ന അതിയായ ആഗ്രഹം മുതലെടുക്കുകയായിരുന്നുവെന്നും അടിസ്ഥാനപരമായ നിരുത്തരവാദിത്വം കാണിക്കുകയായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി. 2019 ഒക്‌ടോബറിനും മാർച്ചിനും ഇടയിൽ മാക് ഡോഗുൽ ഉടമ്പടിക്ക് വിരുദ്ധമായി തന്റെ ആദ്യ കുഞ്ഞിനെ കണ്ടിരുന്നതായും കോടതി കണ്ടെത്തി.
man with an incurable learning disability concealed the fact and became the father of 15 children by Donating Sperm