ഒരു കോവിഡ് മരുന്നിനുകൂടി യുഎസിൽ അംഗീകാരം; മരണസാധ്യത 30 ശതമാനംവരെ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായി ഇതിന്റെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്.

Update: 2021-12-24 01:19 GMT
Advertising

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു മരുന്നിന് കൂടി യുഎസിൽ അംഗീകാരം ലഭിച്ചു. മെർക്ക് എന്ന കമ്പനിയുടെ മരുന്നിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകിയത്. സമാനമായ ചികിത്സക്ക് ഫൈസറിന്റെ മരുന്നിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.

മോൽനുപിറാവിൽ എന്ന മെർക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സ് ആണ് വികസിപ്പിച്ചെടുത്തത്. ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ കഴിഞ്ഞതായി ഇതിന്റെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിർന്ന ആളുകൾക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാനാണ് എഫ്ഡിഐ അനുമതി നൽകിയിട്ടുള്ളത്. 18 വയസ്സിന് താഴെയുള്ളവരിൽ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതിയില്ല. അതേസമയം മോൽനുപിറാവിൽ എല്ലുകളേയും തരുണാസ്ഥിയുടെ വളർച്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News