ഈജിപ്തിൽ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൈറോയിലെ ഏറ്റവും പഴക്കം ചെന്ന നാലാമത്തെ മസ്ജിദിലായിരുന്നു സന്ദര്‍ശനം

Update: 2023-06-25 12:29 GMT
Editor : abs | By : Web Desk
Advertising

കൈറോ: ഈജിപ്ത് സന്ദർശനത്തിനിടെ ചരിത്ര പ്രസിദ്ധമായ അൽ ഹകീം മസ്ജിദ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ദാവൂദി ബോറകളുടെ നിയന്ത്രണത്തിലുള്ള മസ്ജിദിലെത്തിയത്. ക്രിസ്തു വർഷം 1012ലാണ് നിർമിച്ചതാണ് ഈ മസ്ജിദ്. .

ഈജിപ്തിന്‍റെ സമ്പന്നമായ സംസ്കാരത്തിന്‍‌റെയും പാരമ്പര്യത്തിന്‍റെയും സാക്ഷ്യമാണ് മസ്ജിതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ബോറ സമുദായവുമായി പ്രധാനമന്ത്രിക്ക് വളരെയധികം അടുപ്പമുണ്ടെന്നും അതുകൊണ്ടാണ് സന്ദർശനമെന്നും ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്‌തെ പ്രതികരിച്ചു. പ്രധാനമന്ത്രി ആകുന്നതിന് മുമ്പെ മോദി ഊഷ്മള ബന്ധം പുലർത്തുന്ന സമുദായമാണ് ദാവൂദി ബോറകള്‍. 

പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി മോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പരമോന്ന ബഹുമതിയായ ഓർഡർ ഓഫ് ദ നൈൽ അൽ സിസി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.  

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News