ആണവ നിലയം ഏറ്റവും കൂടുതൽ യു.എസ്സിൽ; പട്ടികയിൽ ഇന്ത്യ ഏഴാമത്
56 നിലയങ്ങളുള്ള ഫ്രാൻസാണ് രണ്ടാമത്
Update: 2023-08-23 12:16 GMT
ആണവ നിലയങ്ങളുടെ എണ്ണത്തിൽ ഒന്നാമത് യു.എസ്.എ. ഗ്ലോബൽ ഇൻഡക്‌സ് പട്ടിക പ്രകാരം 93 ആണവനിലയങ്ങളാണ് രാജ്യത്തുള്ളത്. ഏഴാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 22 ആണവ നിലയങ്ങളാണുള്ളത്.
56 നിലയങ്ങളുള്ള ഫ്രാൻസാണ് രണ്ടാമത്. 55 നിലയങ്ങളുമായി ചൈന മൂന്നാമതും 37 നിലയങ്ങളുമായി റഷ്യ നാലാമതുമാണ്. ജപ്പാൻ (33), ദക്ഷിണ കൊറിയ (25) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
രാജ്യങ്ങളും ആണവ നിലയങ്ങളുടെ എണ്ണവും
- യുണൈറ്റഡ് സ്റ്റേറ്റ്‌സ് 93
- ഫ്രാൻസ് 56
- ചൈന 55
- റഷ്യ 37
- ജപ്പാൻ 33
- ദക്ഷിണ കൊറിയ 25
- ഇന്ത്യ 22
- കാനഡ 19
- യുക്രൈൻ 15
- യുണൈറ്റഡ് കിംഗ്ഡം 9
- സ്‌പെയിൻ 7
- സ്വീഡൻ 6
- പാകിസ്താൻ 6
- ചെക് റിപ്പബ്ലിക് 6
- ബെൽജിയം 5
- സ്ലൊവാക്യ 5
- ഫിൻലാൻഡ് 5
- ഹംഗറി 4
- സ്വിറ്റ്‌സർലൻഡ് 4
- യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 3
- അർജന്റീന 3
- മെക്‌സിക്കോ 2
- ദക്ഷിണാഫ്രിക്ക 2
- ബ്രസീൽ 2
- റൊമാനിയ 2
- ബെലാറസ് 2
- തായ്വാൻ 2
- ബൾഗേറിയ 2
- സ്ലൊവേനിയ 1
- നെതർലാൻഡ്സ് 1
- അർമേനിയ 1
- ഇറാൻ 1
Most nuclear power plants in the US; India is ranked seventh in the list released by the global index