ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും രാജ്യം വിടാന്‍ പ്രേരിപ്പിക്കരുതെന്ന് താലിബാന്‍

ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സബീഹുല്ല മുജാഹിദ്.

Update: 2021-08-24 14:04 GMT
Advertising

അഫ്ഗാനിസ്ഥാനിലെ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും രാജ്യംവിടാന്‍ പ്രേരിപ്പിക്കരുതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി വേട്ടയാടുന്നുവെന്ന ആരോപണവും താലിബാന്‍ വക്താവ് നിഷേധിച്ചു. അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ച് 'തുലൂഅ് ന്യൂസ്' ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മാസം 31ന് ശേഷം വിദേശ സൈനികരെ രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ യു.എസ് ചാരസംഘടനയായ സി.ഐ.എയുടെ ഡയരക്ടര്‍ കാബൂളില്‍ താലിബാന്റെ ഉന്നത നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News