സ്വര്‍ണം വിതറിയ പോലെ ലൈറ്റുകള്‍: ഭൂമിയുടെ രാത്രികാല ചിത്രം പുറത്തുവിട്ട് നാസ

2016ല്‍ പകര്‍ത്തിയ വിവിധ ചിത്രങ്ങള്‍ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്

Update: 2023-03-24 10:38 GMT
Advertising

കഴിഞ്ഞ ദിവസം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ട ഒരു ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ സജീവ ചർച്ചാവിഷയം.ഭൂമിയിലെ ഒരു രാത്രിയുടെ ചിത്രമാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. കടും നീല നിറത്തിൽ കുളിച്ചിരിക്കുന്ന ഭൂമി. അതിൽ സ്വർണം വാരി വിതറിയപോലെ തിളങ്ങുന്ന മഞ്ഞ വെളിച്ചം. ഇൻസ്റ്റാഗ്രാമിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്.

Full View

ഇതിൽ ഭൂമിയിലെ ഇലക്ട്രിക് ലൈറ്റുകൾ വളരെ വ്യക്തമായി കാണാം. ചിത്രത്തിൽ ഇന്ത്യയാണ് ഏറ്റവും മനോഹരമായി തിളങ്ങുന്നതെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്. ഇത്രയും വലിയ ഭൂമിയെ എത്ര മനേഹരമായാണ് ലൈറ്റ്അപ് ചെയ്തിരിക്കുന്നത് എന്നതിന്റെ മനേഹരമായ കാഴ്ച്ചയാണ് ചിത്ര കാട്ടിത്തരുന്നത്. 2016 ൽ പകർത്തിയ ഭൂമിയുടെ ചിത്രമാണ് ഇപ്പോൾ നാസ പുറത്തുവിട്ടിരിക്കുന്നത്. ഇളം നീല നിറത്തിൽ തിളങ്ങുന്ന ഭൂമിയുടെ ഔട്ടർലൈനും ചിത്രത്തിൽ കാണം.

യൂറോപ്പിലേയും വടക്കേ ആഫ്രിക്കയിലേയും നഗരവിളക്കുകളുടെ മനോഹരമായ പ്രകാശവും ചിത്രത്തിലുണ്ട്. 2016ൽ തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ ഒരോ നഗരത്തിന് മുകളിലേയും ചിത്രങ്ങള്‍ പ്രത്യേകം പകർത്തുകയും പിന്നീട് ഇവ ഒരു പ്രത്യേക പാറ്റേണിൽ എഡിറ്റ് ചെയ്താണ് ഇപ്പോൾ പുറത്തുവിട്ട ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തോടൊപ്പം നാസ കുറിച്ചു. പ്രകൃതിയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ കൊണ്ടുപോലും വൈദ്യുത തടസ്സങ്ങളെ ഈ ഡാറ്റ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനാകുമെന്നും നാസ വ്യക്തമക്കി.

കൂടാതെ ഹോളിഡേ ലൈറ്റിംഗ്, സീസണൽ മൈഗ്രേഷൻ തുടങ്ങിയ മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴിയുള്ള മാറ്റങ്ങളും നമുക്ക് ഈ ഡാറ്റ പരിശോധിക്കുന്നതിലൂടെ നിരീക്ഷിക്കാം. നഗരവൽക്കരണം, കുടിയേറ്റം, സാമ്പത്തിക മാറ്റങ്ങൾ, വൈദ്യുതീകരണം എന്നിവ കൊണ്ടുണ്ടാകുന്ന മാറ്റങ്ങളും നമുക്ക് നിരീക്ഷിക്കാനാകും. നാസ വ്യക്തമാക്കി. ഒരു ദിവസം മുമ്പാണ് നാസ ചിത്രം പങ്കുവെച്ചത്. പിന്നാലെ ഒരു ദശലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News