'ദേശസ്‌നേഹം തോന്നണം': കുട്ടികൾക്ക് ബോംബെന്നും തോക്കെന്നും പേരിടാൻ നിർദേശിച്ച് കിം ജോങ് ഉൻ

പേരുകൾ മാറ്റിയില്ലെങ്കിൽ 'ദേശവിരുദ്ധതയ്ക്ക്' മാതാപിതാക്കൾ കനത്ത പിഴ നൽകേണ്ടി വരും

Update: 2022-12-05 16:37 GMT
Advertising

പ്യോങ്യാങ്: ദേശസ്‌നേഹം തോന്നുന്ന പേരുകൾ കുട്ടികൾക്കിടാൻ മാതാപിതാക്കളോട് നിർദേശിച്ച് ഉത്തര കൊറിയ. തീരെ ദുർബലമെന്ന് സർക്കാർ വ്യാഖ്യാനിക്കുന്ന പേരുകൾ ഉടനടി മാറ്റി ദേശസ്‌നേഹം പ്രതിഫലിക്കുന്ന,വിപ്ലവവീര്യമുള്ള ബോംബ്,തോക്ക്,ഉപഗ്രഹം തുടങ്ങിയ പേരുകൾ കുട്ടികൾക്കിടാനാണ് നിർദേശം.

പേരുകൾ വ്യഞ്ജനാക്ഷരത്തിൽ അവസാനിക്കണം എന്നും കിം ജോങ് ഉൻ കർശന നിർദേശം നൽകിയതായാണ് വിവരം. പേരുകൾ മാറ്റിയില്ലെങ്കിൽ ദേശവിരുദ്ധതയ്ക്ക് മാതാപിതാക്കൾ കനത്ത പിഴ നൽകേണ്ടി നൽകേണ്ടി വരുമെന്ന് ഡെയ്‌ലി മിറർ,ഡെയ്‌ലി മെയിൽ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയമം പ്രാബല്യത്തിലെത്തുന്നതോടെ ദക്ഷിണ കൊറിയയിൽ പ്രചാരത്തിലുള്ള പേരുകളൊന്നും ഇനി മുതൽ ഉത്തര കൊറിയയിൽ കുട്ടികൾക്കിടാനാവില്ല. നേരത്തേ പ്രിയപ്പെട്ടയാൾ എന്നർഥം വരുന്ന എ റി, അഭൗമ സൗന്ദര്യം എന്നർഥം വരുന്ന സു മി എന്നിവയൊക്കെ ഉത്തരകൊറിയയിൽ അനുവദനീയമായിരുന്നു. പുതിയ നിയമത്തോടെ ഇവയെല്ലാം മാറ്റി വേറെ പേരുകൾ കുട്ടികൾക്കിടേണ്ടി വരും. പേരുമാറ്റത്തിന് ഡിസംബർ അവസാനം വരെയാണ് സമയം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News