എണ്ണ ഉത്പാദനം ഉയർത്തണമെന്ന ആവശ്യം ഒപെക് തള്ളി

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനയാണ് ഉണ്ടായത്. യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാൻ കാരണം.

Update: 2022-03-02 15:43 GMT
Advertising

എണ്ണ ഉത്പാദനം ഉയർത്തണമെന്ന ആവശ്യം പെട്രോൾ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളി. യുക്രൈൻ യുദ്ധം മുൻനിർത്തി ഉത്പാദനം ഉയർത്തേണ്ട സാഹചര്യമില്ലെന്ന് ഒപെക് തീരുമാനിച്ചു. അതേസമയം അടുത്തമാസം ഉത്പാദനത്തിൽ നാമമാത്ര വർധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനയാണ് ഉണ്ടായത്. യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാൻ കാരണം. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ ഊർജ മേഖലയിലേക്ക് കൂടി ഉപരോധം ദീർഘിപ്പിക്കാനുളള നീക്കത്തിലാണ്. അങ്ങനെ വന്നാൽ എണ്ണവില ബാരലിന് 130 ഡോളർ വരെ ഉയർന്നേക്കുമെന്ന ആശങ്കയാണുള്ളത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില കുതിച്ചത്.

എണ്ണ, പ്രകൃതിവാതക കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവന്നതോടെ യൂറോപ്പിൽ ഊർജ കമ്മിയും വർധിച്ചിരിക്കുകയാണ്​. വിലവർധന ചെറുക്കാനും കമ്മി നികത്താനും കരുതൽ ശേഖരത്തിൽ നിന്ന്​ 60 ദശലക്ഷം ബാരൽ എണ്ണ വിപണിയിലിറക്കാൻ അന്താരാഷ്​ട്ര ഊർജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്​.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News