ഫൈസര്‍ വാക്സിന്‍ ഒരു മാസത്തേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്ന് യു.എസ് റെഗുലേറ്റര്‍

ഫൈസര്‍ സമര്‍പ്പിച്ച സമീപകാല ഡാറ്റയുടെ അവലോകനത്തെ അടിസ്ഥാനമാക്കിയാണ്

Update: 2021-05-20 09:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫൈസര്‍-ബയോടെക് കോവിഡ് -19 വാക്‌സിന്‍ ഒരു മാസം വരെ റഫ്രിജറേറ്റര്‍ താപനിലയില്‍ അമേരിക്കയില്‍ സൂക്ഷിക്കാമെന്ന് രാജ്യത്തെ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു.

''ഫൈസര്‍ സമര്‍പ്പിച്ച സമീപകാല ഡാറ്റയുടെ അവലോകനത്തെ അടിസ്ഥാനമാക്കിയാണ്'' തീരുമാനമെടുത്തതെന്നും വാക്‌സിനിലെ കുപ്പികള്‍ 2-8 ഡിഗ്രി സെല്‍ഷ്യസ് (3546 ഡിഗ്രി ഫാരന്‍ഹീറ്റ്) റഫ്രിജറേറ്റര്‍ താപനിലയില്‍ ഒരു മാസം വരെ സൂക്ഷിക്കാന്‍ അനുവദിക്കുമെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. )

കുപ്പികള്‍ മുമ്പ് അഞ്ച് ദിവസത്തേക്ക് മാത്രമേ അത്തരം താപനിലയില്‍ സൂക്ഷിക്കാന്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ''ഈ മാറ്റം വാക്‌സിന്‍ സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനും അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യാപകമായി നല്‍കുന്നതിനും ഉപകരിക്കുമെന്ന് എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഡയറക്ടര്‍ പീറ്റര്‍ മാര്‍ക്ക്‌സ് പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍ ഒരു മാസം വരെ ഫ്രിഡ്ജുകളില്‍ സൂക്ഷിക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.

ഫെബ്രുവരിയില്‍ വാക്‌സിന്‍ സംഭരിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ എഫ്ഡിഎ ഇളവ് വരുത്തിയിരുന്നു. 80 മുതല്‍ -60 ഡിഗ്രി സെല്‍ഷ്യസ് വരെ അള്‍ട്രാ-ലോ ഫ്രീസര്‍ താപനിലയേക്കാള്‍ 'രണ്ടാഴ്ച വരെ ഫാര്‍മസ്യൂട്ടിക്കല്‍ ഫ്രീസറുകളില്‍ സാധാരണയായി കാണപ്പെടുന്ന പരമ്പരാഗത താപനിലയില്‍' സൂക്ഷിക്കാന്‍ അനുവദിച്ചുകൊണ്ടായിരുന്നു ഇത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News