'വാക്‌സിനെടുക്കാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യയിലേക്ക് പോകാം'; മുന്നറിയിപ്പുമായി ഫിലിപ്പൈൻസ് പ്രസിഡന്റ്

വാക്‌സിനെടുക്കാൻ താൽപര്യമില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്‌സിൻ കുത്തിവയ്ക്കുകയും ചെയ്യും. നിങ്ങൾ കീടങ്ങളാണ്. രാജ്യം നേരത്തെ തന്നെ വലിയൊരു ദുരിതം അനുഭവിക്കുമ്പോൾ അതിലേക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്-റോഡ്രിഗോ ഡ്യുറ്റെർറ്റെ വിമർശിച്ചു

Update: 2021-06-23 14:12 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി വീണ്ടും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്നാണ് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിൽ ഡ്യുറ്റെർറ്റെ വ്യക്തമാക്കിയത്.

തെക്കു കിഴക്കനേഷ്യയിൽ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. എന്നാൽ, വാക്‌സിന്റെ കാര്യത്തിൽ രാജ്യം ഇപ്പോഴും പിറകിലാണ്. ഇതേതുടർന്നാണ് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഡ്യുറ്റെർറ്റെ മുന്നറിയിപ്പ് നൽകി. അത്തരക്കാർക്ക് വേണമെങ്കിൽ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകാമെന്നും വാക്‌സിനെടുക്കാതെ ഫിലിപ്പൈൻസിൽ കഴിയാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. വാക്‌സിനെടുക്കാൻ താൽപര്യമില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്‌സിൻ കുത്തിവയ്ക്കുകയും ചെയ്യും. നിങ്ങൾ കീടങ്ങളാണ്. രാജ്യം നേരത്തെ തന്നെ വലിയൊരു ദുരിതം അനുഭവിക്കുമ്പോൾ അതിലേക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്-റോഡ്രിഗോ ഡ്യുറ്റെർറ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News