രാഷ്‍ട്രീയ പ്രതിസന്ധി രൂക്ഷം; പാകിസ്‍താനിൽ ഒ.ഐ.സി സമ്മേളനം
സമ്മേളനം അവസാനിച്ചാൽ പട്ടാളം പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ തിരിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ.
രാഷ്‍ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാകിസ്‍താനിൽ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒ.ഐ.സിയുടെ സമ്മേളനം പുരോഗമിക്കുന്നു. സമ്മേളനം അവസാനിച്ചാൽ പട്ടാളം പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ തിരിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ.
പാകിസ്‍താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇന്നലെ ആരംഭിച്ച ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒ.ഐ.സിയുടെ സമ്മേളനം പുരോഗമിക്കുന്നു. സമ്മേളനം അവസാനിക്കുന്നതോടെ പട്ടാളം തന്നെ പാക്സിതാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ തിരിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം പാകിസ്താനിൽ പ്രതിപക്ഷപാർട്ടിയായ പി.എം.എല്‍.എന്‍ ഭരണം പിടിക്കാനുള്ള തുടർനടപടികളും ആരംഭിച്ച് കഴിഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരൻ ഷെഹബാസ് ശരീഫിനെ പി.എം.എല്‍.എന്‍ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിര്‍ദേശം ചെയ്തു.
ഇമ്രാൻഖാനെതിരെയുള്ള അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ പാകിസ്താൻ ദേശീയ അസംബ്ലി വെള്ളിയാഴ്‍ചയാണ് ചേരുന്നത്. വിമതനീക്കവുമായി ഇമ്രാൻഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ 24 എംപിമാർ രംഗത്തെത്തിയതോടെയാണ് പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്,,,,