ഇറാഖ് പാർലമെന്‍റ് കൈയേറി പ്രക്ഷോഭകർ, ഒഴിഞ്ഞു പോകണമെന്ന് സർക്കാർ
തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു
Update: 2022-07-27 17:48 GMT
ബാഗ്ദാദ്: ബാഗ്ദാദിലെ ഗ്രീൺസോണിൽ ഇരച്ചുകയറിയ പ്രക്ഷോഭകർ പാർലമെന്‍റ് വളഞ്ഞു. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മുഖ്തദ അൽ സദ്ർ അനുകൂലികളാണ് തെരുവിൽ ഇറങ്ങിയത്. രക്തചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും ഗ്രീൺസോണിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന സർക്കാർ അഭ്യർഥന പ്രക്ഷോഭകർ തള്ളി.