ഏഷ്യൻ കപ്പ് ടിക്കറ്റ് വരുമാനം ഫലസ്തീന് നൽകുമെന്ന് ഖത്തർ
ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഏഷ്യൻകപ്പ് നടക്കുന്നത്
ദോഹ: ഏഷ്യൻ കപ്പ് ടിക്കറ്റ് വരുമാനം ഫലസ്തീന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഏഷ്യൻകപ്പ് നടക്കുന്നത്. അതിനിടെ താത്കാലിക ആശുപത്രികളുമായി ജോർദാൻ സംഘം ഗസ്സയിലെത്തി. പടിഞ്ഞാറൻ ഖാൻയൂനിസിലാണ് ആശുപത്രി സ്ഥാപിക്കുക. യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് താത്കാലിക ആശുപത്രി സാമഗ്രികൾ ഗസ്സയിലേക്കെത്തുന്നത്.
ഹിസ്ബുല്ല റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേൽ സൈനിക ബേസിൽ കനത്ത നാശനഷ്ടമുണ്ടായി. വടക്കൻ ഇസ്രായേലിലെ ബിരാനിറ്റ് സൈനിക ബേസിലാണ് റോക്കറ്റ് പതിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമുള്ള 28 നവജാത ശിശുക്കളെ ഇന്ന് ഈജിപ്തിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ 260 രോഗികൾ ഇപ്പോഴും അൽശിഫ ആശുപത്രിയിലുണ്ട്.
അതേസമയം ഫലസ്തീനി പോരാളികൾക്ക് വധശിക്ഷ നൽകുന്ന ബിൽ ഇസ്രായേലി ദേശീയ സുരക്ഷാകമ്മിറ്റിയിൽ വന്നിരിക്കുകയാണ്. തീവ്രവലതുപക്ഷ നേതാവ് ഇതമാർ ബെൻഗ്വിറാണ് ബിൽ കൊണ്ടുന്നത്. ഗസ്സയിൽ ഇസ്രായേൽ സേനാ-ഹമാസ് അൽഖസ്സാം ബ്രിഗേഡ് ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധത്തിൽ 65 സൈനികർ കൊല്ലപ്പെട്ടു. അതേസമയം മൂന്ന് ഹമാസ് കമാൻഡർമാരെ കൂടി വധിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു.