592 കോടി രൂപയ്ക്ക് ബ്രിട്ടനിലെ അത്യാഡംബര ഗോള്‍ഫ് റിസോർട്ട് സ്വന്തമാക്കി മുകേഷ് അംബാനി

രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനാഷണൽ ഗ്രൂപ്പിൽ നിന്നാണ് റിസോർട്ട് സമുച്ചയം അംബാനി വാങ്ങിയത്

Update: 2021-04-24 09:43 GMT
Editor : abs
Advertising

മുംബൈ: 57 മില്യൺ പൗണ്ടിന് (ഏകദേശം 592 കോടി രൂപ) ബ്രിട്ടനിലെ അത്യാഡംബര ഗോള്‍ഫ് റിസോര്‍ട്ടായ സ്‌റ്റോക് പാർക്ക് സ്വന്തമാക്കി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനാഷണൽ ഗ്രൂപ്പിൽ നിന്നാണ് റിസോർട്ട് സമുച്ചയം അംബാനി വാങ്ങുന്നത്. ബക്കിങ്ഹാം ഷെയറിലാണ് സ്റ്റോക് പാര്‍ക്ക്.

രണ്ട് ജെയിംസ് ബോണ്ട് സിനിമകൾക്ക് - ഗോൾഡ്ഫിൻഗർ (1964), ടുമോറോ നെവർ ഡൈസ് (1997) അടക്കം പല ഹോളിവുഡ് ചിത്രങ്ങൾക്കും ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ആഡംബര ഹോട്ടൽ, ഗോൾഫ്, ടെന്നിസ് കോർട്ടുകൾ, പൂന്തോട്ടം എന്നിവയൊക്കെയായി ഏക്കറുകൾ പടർന്നു കിടക്കുന്നതാണ് സ്റ്റോക് പാർക്ക്. ലോകത്തുടനീളുമുള്ള ആഡംബര ടൂറിസ്റ്റുകളുടെ ഇഷ്ടപ്പെട്ട ഡസ്റ്റിനേഷനുകളിൽ ഒന്നാണിത്. 

49 ലക്ഷ്വറി ബെഡ്‌റൂമുകളും സ്യൂട്ടുകളുമുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, മൂന്ന് റെസ്റ്ററൻഡുകൾ, ബാറുകൾ, ലോഞ്ചുകൾ, 9 കോൺഫറൻസ്/വെഡ്ഢിങ് റൂമുകൾ, 27 ഹോൾ ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്‌സ്, നാലായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ജിംനേഷ്യം. സ്പാ, ഇൻഡോർ സ്വിമ്മിങ് പൂൾ, സ്റ്റീം മുറികൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കർ ഗാർഡൻ എന്നിങ്ങനെയാണ് സ്റ്റോക് പാർക്കിനുള്ളിലുള്ള സൗകര്യങ്ങൾ. 

Full View

900 വർഷം പഴക്കമുള്ള സ്റ്റോക് പാർക്ക് 1908 വരെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡാണ് കമ്പനിയുടെ മുഴുവൻ ഓഹരികളും വാങ്ങിയത്.

അതിനിടെ, സമ്പന്ന ഇന്ത്യയ്ക്കാരുടെ റിയൽ എസ്റ്റേറ്റ് ഹോട്‌സ്‌പോട്ട് ആയി മാറുകയാണ് യു.കെ. ഈയിടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല മെയ്‌ഫെയറിൽ ആഴ്ചയിൽ 69,000 വാടകയുള്ള ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു.

Tags:    

Editor - abs

contributor

Similar News