കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഋഷി സുനക്

നദീം സഹാവിയെയാണ് ഋഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്

Update: 2023-01-30 08:19 GMT
Advertising

ലണ്ടന്‍: കണ്‍സെർവേറ്റീവ് പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. നദീം സഹാവിയെയാണ് ഋഷി സുനക് പുറത്താക്കിയത്. സഹാവി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴ ഒടുക്കിയതും ആ കാര്യം ടാക്സ് അതോറിറ്റിയിൽ നിന്ന് മറച്ചുവെച്ചതും തെളിയിക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ നീക്കുന്നതെന്ന് ഋഷി സുനക് വ്യക്തമാക്കി.

ഋഷി സുനക് ധനമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നദീം സഹാവി ധനമന്ത്രി ആയത്. ഇറാഖി വംശജനാണ് സഹാവി. സഹാവിക്ക് പങ്കാളിത്തമുള്ള അഭിപ്രായ വോട്ടെടുപ്പ് സ്ഥാപനമായ യൂഗവിലെ ഓഹരികളെ കുറിച്ചുള്ള നികുതി വകുപ്പിന്‍റെ അന്വേഷണം മറച്ചുവെച്ചെന്നാണ് ആരോപണം. ധനമന്ത്രിയെന്ന നിലയില്‍ സ്വാധീനം ഉപയോഗിച്ച് സഹാവി അന്വേഷണം അവസാനിപ്പിച്ചെന്നും ആരോപണമുയര്‍ന്നു. സംഭവം വിവാദമായതോടെ ഋഷി സുനക് സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

നേരത്തെ ലിസ് ട്രസ് മന്ത്രിസഭയില്‍ ചാന്‍സലറുടെ പദവി വഹിച്ചിരുന്ന സഹാവി ബ്രിട്ടണിലെ ആകെ നികുതി സംവിധാനത്തിന്‍റെ ചുമതലക്കാരനായിരുന്നു. സഹാവി പിഴ ഉള്‍പ്പെടെ അഞ്ച് മില്യണ്‍ പൌണ്ട് നികുതി കുടിശ്ശിക അടച്ചെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.   

Summary- British PM Rishi Sunak fired the Conservative Party chairman Nadhim Zahawi from government on Sunday after an investigation found he'd been insufficiently open about a tax probe which he settled while finance minister

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News