ബ്രിട്ടനെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാന്‍ അഹോരാത്രം പണിയെടുക്കുമെന്ന് ഋഷി സുനക്

വെബ്ലിയില്‍ ബുധനാഴ്ച പ്രചരണ പരിപാടിക്കിടെയാണ് ഋഷി തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്

Update: 2022-08-31 04:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: ബ്രിട്ടനെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുമെന്നും അതിനു വേണ്ടി അഹോരാത്രം ജോലി ചെയ്യുമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്. വെബ്ലിയില്‍ ബുധനാഴ്ച പ്രചരണ പരിപാടിക്കിടെയാണ് ഋഷി തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

"വളരാനും കുടുംബം തുടങ്ങാനും ബിസിനസ് കെട്ടിപ്പടുക്കാനും ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് ബ്രിട്ടൻ, നമ്മുടെ ഭാവി ശോഭനമാണ്. എന്നാൽ ഹ്രസ്വകാലത്തേക്ക് നാം നേരിടുന്ന വെല്ലുവിളികളെ സത്യസന്ധതയോടെ നേരിട്ടാൽ മാത്രമേ നമുക്ക് അവിടെയെത്താൻ കഴിയൂ. ഒപ്പം വിശ്വസനീയമായ ഒരു പദ്ധതിയും" ചൊവ്വാഴ്ച രാത്രി റെഡി4 ഋഷി പ്രചാരണ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ സുനക് പറഞ്ഞു. "യാഥാസ്ഥിതിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് ശരിയായ പദ്ധതിയുണ്ട്. ഈ മത്സരത്തിലുടനീളം ഞാൻ സ്ഥിരതയുള്ളവനും സത്യസന്ധനുമാണ്. പണപ്പെരുപ്പം ആദ്യം പരിഹരിക്കണം. ഈ ശൈത്യകാലത്ത് ജനങ്ങളെ പിന്തുണച്ചുകൊണ്ട് പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിലൂടെ മാത്രമേ വളർച്ചയ്ക്കും സമൃദ്ധിക്കും അടിത്തറ പാകാൻ കഴിയൂ കുറഞ്ഞ നികുതികൾക്കും മെച്ചപ്പെട്ട എൻഎച്ച്എസിനും നമ്മുടെ ബ്രെക്‌സിറ്റ് സ്വാതന്ത്ര്യങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്കും." സുനക് പറയുന്നു. ബ്രിട്ടനെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് ഇതാണ്, ഞാൻ ഇഷ്ടപ്പെടുന്ന പാർട്ടിക്കും രാജ്യത്തിനും വേണ്ടി അത് എത്തിക്കാൻ ഞാൻ രാപ്പകൽ പ്രവർത്തിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ അവാസന ഘടത്തിലെത്തി നില്‍ക്കുകയാണ് സുനക്. വിജയിച്ചാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42 കാരനായ ഋഷി സുനക്. 2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോൺസൺ നിയമിച്ചത്. കോവിഡ് കാലത്ത് ബിസിനസുകാർക്കും സാധാരണക്കാർക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികൾക്ക് ജനപിന്തുണ ലഭിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News