ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
പേടകമിറക്കാൻ നിശ്ചയിച്ചിരുന്ന ലാൻഡിങ് സ്പെയിസിൽ ഇനി ഇറങ്ങാൻ സാധിക്കുമോ എന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്.
റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 ന്റെ ചാന്ദ്രഭ്രമണപഥം താഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതായി റിപ്പോർട്ട്. പേടകത്തിന് സംഭവിച്ച പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് റഷ്യയുടെ ബഹിരാകാശ പര്യവേഷണ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. പേടകമിറക്കാൻ നിശ്ചയിച്ചിരുന്ന ലാൻഡിങ് സ്പെയിസിൽ ഇനി ഇറങ്ങാൻ സാധിക്കുമോ എന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മോഡ്യൂളിന്റെ വേഗത കുറയ്ക്കുകയും ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ നാളെ പുലർച്ചെ നടക്കും. വേഗത കുറച്ച് ലാൻഡറിനെ ചന്ദ്രോപരിതലത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരുന്ന ആദ്യഘട്ടം വിജയകരമായിരുന്നു. ലാൻഡറിലെ ലാം എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിലെ ഏറ്റവും അടുത്ത ഭ്രമണപഥം 30 കിലോമീറ്ററിലും, അകലെയുള്ളത് 100 കിലോമീറ്ററുമായി പേടകത്തിന്റെ ഭ്രമണപാത ചുരുക്കുകയാണ് ലക്ഷ്യം.