റഷ്യയുമായി എസ് 400 ഇടപാട്: ഇന്ത്യയ്ക്ക് ഉപരോധം വരുമോ?
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ യു.എൻ വോട്ടെടുപ്പിൽ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നിരുന്നു
റഷ്യയിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈൽ വാങ്ങുന്ന ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ യു.എസ് നീക്കം. 'ഇന്ത്യയുമായുള്ള യു.എസ് ബന്ധം' എന്ന വിഷയത്തിൽ നടന്ന ഹിയറിംഗിലാണ് യു.എസ് നയതന്ത്രജ്ഞൻ ഡൊണാൾഡ് ലു വാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് അഡ്വേഴ്സറീസ് ത്രൂ സാൻക്ഷൻസ് ആക്ട് (CAATSA) പ്രകാരം ഉപരോധം ഏർപ്പെടുത്തുന്ന കാര്യത്തിലാണ് ചർച്ച നടക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ യു.എൻ വോട്ടെടുപ്പിൽ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നതും യു.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ എസ്.400 മിസൈൽ സംവിധാനം വാങ്ങിയതിനെ തുടർന്ന് ഇന്ത്യക്കെതിരെ ഉപരോധം ചുമത്തിയേക്കുമെന്ന ആശങ്കകൾ നിലനിന്നിരുന്നു. ഇതുകൂടിയായപ്പോഴാണ് ഇന്ത്യക്കുമേലുള്ള ഉപരോധത്തെകുറിച്ചുള്ള ആശങ്കകൾ ശക്തമായതെന്ന് 'എൻ.ഡി.ടി.വി' റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയുമായി ഇടപഴകുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ ആയുധങ്ങൾ വാങ്ങുന്നവരെ, ശിക്ഷാ നടപടികളിലൂടെ തടയുന്നതാണ് 'കാറ്റ്‌സ'. ഈ നിയമപ്രകാരം, റഷ്യയിൽ നിന്ന് എസ് -400 സംവിധാനം ഏറ്റെടുത്തതിന് നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 'കാറ്റ്‌സ' പ്രകാരം ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ബൈഡൻ ഭരണകൂടം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ലു പറഞ്ഞു.
'ഇന്ത്യ ഇപ്പോൾ ഞങ്ങളുടെ പ്രധാന സുരക്ഷാ പങ്കാളിയാണ്. ആ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങൾ വിലമതിക്കുന്നു. ഈ വേളയിൽ ഇത് മാത്രമാണ് എനിക്ക് പറയാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ സഖ്യരാജ്യമാണ് റഷ്യ. സമീപകാലത്തായി ഇന്ത്യ അമേരിക്കയുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്.
2016 മുതൽ ഏറ്റവും കൂടുതൽ റഷ്യൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യൻ മിഗ്-29 യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവയുടെ ഓർഡറുകൾ ഇന്ത്യ അടുത്തിടെ റദ്ദാക്കിയതായി ലു സൺ ചർച്ചയിൽ അറിയിച്ചു. യുക്രൈനുമായുള്ള ഉപരോധം മറ്റ് രാജ്യങ്ങളെയും ഇതിന് പ്രേരിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധനങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇനിവരുന്ന കാലങ്ങളിൽ മോസ്‌കോയില്‍ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിൽനിന്ന് രാജ്യങ്ങൾ പിന്നോട്ട് പോകും. ഇന്ത്യയും അതിലൊരു രാജ്യമായിരിക്കുമെന്നുമാണ് എന്റെ വീക്ഷണമെന്നും ലൂ കൂട്ടിച്ചേർത്തു.റഷ്യക്ക് ഇനി പുതുതായി ആയുധ വിൽപ്പന നടത്താനോ നിലവിലുള്ള ഉപഭോക്താക്കളുടെ ആയുധനങ്ങൾക്ക് അറ്റകുറ്റപ്പണികൾ നൽകാനോ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.