'അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ': യു.കെയില്‍ ഇന്ത്യക്കാരന്‍റെ പരസ്യ ബോര്‍ഡ്
'എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ' എന്ന വാചകത്തോടൊപ്പം യുവാവ് ചെരിഞ്ഞുകിടക്കുന്ന ചിത്രവും കൂറ്റന്‍ ബോര്‍ഡിലുണ്ട്
ഓണ്‍ലൈനിലും പത്രങ്ങളിലുമെല്ലാം പല തരത്തിലുള്ള വ്യത്യസ്തങ്ങളായ വിവാഹ പരസ്യങ്ങള്‍ വരാറുണ്ട്. എന്നാല്‍ വിവാഹാലോചന ക്ഷണിച്ചുകൊണ്ട് ഒരു കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മുഹമ്മദ് മാലിക് എന്ന 29കാരന്‍. യു.കെയിലെ ബര്‍മിങ്ഹാമിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാണ് ഈ ഇന്ത്യക്കാരന്‍.
'എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ' എന്ന വാചകത്തോടൊപ്പം മുഹമ്മദ് മാലിക് ചെരിഞ്ഞു കിടക്കുന്ന ചിത്രവും കൂറ്റന്‍ ബോര്‍ഡിലുണ്ട്. താത്പര്യമുള്ളവര്‍ക്കായി വെബ്‌സൈറ്റിന്‍റെ വിലാസവും (Findmalikawife.com) കൊടുത്തിട്ടുണ്ട്.
ജീവിതപങ്കാളിയെ സ്വയം കണ്ടെത്തണമെന്ന ആഗ്രഹം കൊണ്ടാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് മുഹമ്മദ് മാലിക് പറഞ്ഞു. സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് മാലിക് വീഡിയോ പങ്കുവെച്ചു. ഇസ്‍ലാം മത വിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം. ഏതുനാട്ടുകാരിയായാലും കുഴപ്പമില്ല, പക്ഷേ പഞ്ചാബില്‍ നിന്നാണെങ്കില്‍ കൂടുതല്‍ നല്ലതെന്നും മാലിക് വ്യക്തമാക്കി.
പരസ്യ ബോര്‍ഡ് സ്ഥാപിച്ച ശേഷം ധാരാളം സന്ദേശങ്ങള്‍ ലഭിച്ചെന്നും എല്ലാം പരിശോധിക്കാന്‍ സമയം കിട്ടിയില്ലെന്നും മാലിക് ബിബിസിയോട് പറഞ്ഞു. ജനുവരി 14 വരെ ആ പരസ്യ ബോര്‍ഡ് അവിടെയുണ്ടാകുമെന്നും മാലിക് പറഞ്ഞു.
you have to respect the hustle.
— Hamzah (@hamzah2506) January 2, 2022
marriage CVs are the past. marriage billboard ads are the future.https://t.co/2YmxlTPCdb pic.twitter.com/Ul6IYHywCP