മഞ്ഞിന് പുറമെ കടൽത്തട്ടിൽ മണ്ണുരുക്കവും; പുതിയ പഠനം

11500 വർഷം പഴക്കമുള്ള തണുത്തുറഞ്ഞ മണ്ണാണ് ഇപ്പോൾ ഉരുകിത്തുടങ്ങിയിരിക്കുന്നത്

Update: 2022-03-25 09:50 GMT
Advertising

ഉത്തര മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ തണുത്തുറഞ്ഞ മണ്ണ് ഉരുകുന്നതായി റിപ്പോർട്ട്. യു.എസിലെ കാലിഫോണിയയിലെ മോണിറ്ററി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.

ആറു നില കെട്ടിടങ്ങളുടെ അത്രയും ആഴമുള്ള കുഴികളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 11500 വർഷം പഴക്കമുള്ള തണുത്തുറഞ്ഞ മണ്ണാണ് ഇപ്പോൾ ഉരുകിത്തുടങ്ങിയിരിക്കുന്നതെന്നും കൂടാതെ സമൂദ്രത്തിന്റെ ചില ഭാഗത്തിൽ ഐസ് കുന്നുകൾ രൂപപ്പെട്ടിട്ടുള്ളതായും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ആഴക്കലിനടിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും അണ്ടർ വാട്ടർ മാപ്പിങ് ടെക്നോളജിയും ഉപയോഗിച്ചായിരുന്നു പരിശോധന. കാനഡയിലെ ബിയുഫോർട്ട് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കടൽ തട്ടിനയില്‍ രൂപപ്പെട്ട കുഴികൾ കണ്ടെത്തിയത്.


'ഉത്തരമഹാസമുദ്രത്തിനടിയിൽ വലിയ മാറ്റങ്ങൾ നടക്കുന്നതായി അറിയാമായിരുന്നു. എന്നാൽ ഇതാദ്യമായാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധന നടത്തുന്നത്.'- ഗവേഷകരിലൊളായ ചാർളി പോൾ പറഞ്ഞു.

ഇവിടെയുണ്ടായിരിക്കുന്ന മണ്ണുരുക്കം സമുദ്രത്തിന്റെ അടിത്തട്ടിലെ ജീവികളുടെ ആവാസ വ്യവസ്ഥ തകരാൻ കാരണമായെന്നും കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരുടെ പ്രവർത്തനം കാരണം അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന മാറ്റമാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ മണ്ണിലുണ്ടാവുന്ന മാറ്റങ്ങൾക്ക് കാരണമെന്നും അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിലൂടെ സമുദ്രത്തിന്റെ താപനില കൂടുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News