പോപ് ഗായിക വീട്ടില്‍ മരിച്ച നിലയിൽ

ഹേസൂ മരണത്തിന് മുന്‍പ് എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പ് ലഭിച്ചെന്ന് പൊലീസ്

Update: 2023-05-16 09:33 GMT

Haesoo

Advertising

സിയോള്‍: ദക്ഷിണ കൊറിയൻ പോപ് ഗായിക ഹേസൂവിനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹേസൂ മരണത്തിന് മുന്‍പ് എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എന്താണ് കുറിപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

മെയ് 12നാണ് മരണം സംഭവിച്ചതെന്ന് ഹേസൂവിന്‍റെ ടീം അറിയിച്ചു. മരണത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗായികയുടെ ടീം അഭ്യര്‍ഥിച്ചു. 29 വയസ്സുള്ള ഹേസൂ 2019ലാണ് സംഗീത ജീവിതം ആരംഭിച്ചത്. 'മൈ ലൈഫ് ഐ വിൽ' ആണ് സ്വതന്ത്രമായി ചെയ്ത ആദ്യ ആൽബം. ദി ട്രോട്ട് ഷോ എന്ന ടിവി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

മെയ് 20ന് ദക്ഷിണ കൊറിയയിൽ ഹേസൂവിന്റെ സംഗീത പരിപാടി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഗായികയുടെ മരണ വാർത്ത എത്തിയത്.

കഴിഞ്ഞ മാസം ആസ്ട്രോ ബാന്‍ഡിലെ അംഗമായിരുന്ന മൂൺബിന്‍റെ മരണവും സംഗീതാസ്വാദകരെ ദു:ഖത്തിലാഴ്ത്തിയിരുന്നു. 25കാരനായ ഗായകനെയും തെക്കൻ സിയോളിലെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News