ഗസ്സയി​ൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ബെത്‌ലഹേം പാസ്റ്റർ

ക്രിസ്മസ് തലേന്ന് പോലും ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ വിശ്വാസികൾ നിലകൊള്ളണമെന്നും പാസ്റ്റർ

Update: 2023-12-24 01:52 GMT
Advertising

ഇസ്രായേൽ നടത്തുന്ന കൂട്ട വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‍ലഹേമിലെ ക്രിസ്മസ് ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് പാസ്റ്റർ. ക്രിസ്മസിന് മുന്നോടിയായ നടത്തിയ പ്രാർഥനയിലാണ് ഗസ്സയിൽ ഉടൻ സമാധാനം സാധ്യമാക്കണമെന്ന് ആഹ്വാനം ചെയ്തത്. പാസ്റ്റർ മുൻതർ ഐസക്കാണ് ക്രിസ്മസ് തലേന്ന് പോലും ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ വിശ്വാസികൾ നിലകൊള്ളണമെന്ന് ആഹ്വാനവുമായി  രംഗത്തെത്തിയത്.

‘ഇന്നാണ് യേശു പിറക്കുന്നതെങ്കിൽ,ഗസ്സയിലെ തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്കായിരിക്കും അവൻ പിറന്നു വീഴുകയെന്നാണ് പാസ്റ്റർ മുൻതർ ഐസക് ബെത്‌ലഹേമിലെ പള്ളിയിലെ പ്രാർഥനക്കിടയിൽ പറഞ്ഞത്.

ആയുധങ്ങൾ ​കൊണ്ട് കരുത്തുകാട്ടുകയും, കുട്ടികൾക്കെതിരായ ബോംബാക്രമണത്തെ ന്യായീകരിക്കുകയും ചെയ്യുമ്പോൾ, ​ആ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലെ മനുഷ്യർക്കൊപ്പം യേ​ശുവുമുണ്ടെന്ന് ഓർക്കണമെന്നും​ അദ്ദേഹം പറഞ്ഞു. ഈ വംശഹത്യ ഇപ്പോൾ നിർത്തുകയാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News