സൊമാലിയയിൽ ചാവേറാക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്
ചാവേര്‍ സൈനിക വേഷത്തിലെത്തിയാണ് സൈനിക താവളത്തിൽ നുഴഞ്ഞുകയറിയത്
Update: 2022-09-25 10:04 GMT
മൊഗാദിഷു: സൊമാലിയയില്‍ സൈനിക താവളത്തിൽ ഞായറാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതു. ഞായറാഴ്ച തലസ്ഥാനമായ മൊഗാദിഷുവിന്റെ പടിഞ്ഞാറുള്ള സൈനിക താവളത്തിലാണ് സംഭവം.
ചാവേര്‍ സൈനിക വേഷത്തിലെത്തിയാണ് പുലർച്ചെ സൈനിക താവളത്തിൽ നുഴഞ്ഞുകയറിയതെന്ന് ക്യാപ്റ്റൻ ഏഡൻ ഒമർ വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'ഞങ്ങൾക്ക് ഒരു സൈനികനെ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ചെക്ക് പോയിന്റിൽ വെച്ചായിരുന്നു സ്ഫോടനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.