സുനിത വില്യംസ് വീണ്ടും ബഹിരാകാശ നിലയത്തിൽ; സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത്

മൂന്നാം തവണയാണ് സുനിത ബഹിരാകാശ നിലയത്തില്‍ എത്തുന്നത്

Update: 2024-06-07 01:12 GMT
Editor : Lissy P | By : Web Desk
Advertising

ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബഹിരാകാശ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വിൽമോറും നിലയത്തിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം രാത്രി 9.33 ഓടെ സ്റ്റാർ ലൈനർ ബഹിരാകാശ നിലയത്തിൽ ബന്ധിപ്പിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.

നിലയത്തിന്‍റെ ഡോക്കിംഗ് പോയിന്റിലേക്ക് പേടകത്തെ അടുപ്പിക്കുമ്പോൾ സർവീസ് മോഡ്യൂളിലെ നാല് ത്രസ്റ്ററുകളിൽ പ്രശ്നം കണ്ടെത്തി. ഹീറ്റ് ടെസ്റ്റ് നടത്തി രണ്ട് ത്രസ്റ്ററുകളിലെ പ്രശ്നം അടിയന്തരമായി പരിഹരിച്ചു. പിന്നാലെ ബഹിരാകാശ നിലയത്തിന്റെ 200 മീറ്റർ പരിധിയിൽ നിലയുറപ്പിക്കാൻ പേടകത്തിലെ യാത്രികർക്ക് നിർദേശം നൽകി. ഇന്ത്യൻ സമയം 11 മണിക്ക് ശേഷം വീണ്ടുംശ്രമം തുടരാമെന്ന് തീരുമാനിച്ചു.

11 മണിയോടെ ബഹിരാകാശ നിലയത്തിന്റെ 10 മീറ്റർ അരികിൽ പേടകം എത്തി. അന്തിമ അനുമതിയും ലഭിച്ചതോടെ ബോയിങ് സ്റ്റാർ ലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സുനിതാ വില്യംസും ബുഷ് വിൽ മോറും പേടകത്തിൽ പ്രവേശിച്ചു. ഏഴു ദിവസമാണ് യാത്രികർ പേടകത്തിൽ തങ്ങും, അതിനുശേഷം ആകും ഭൂമിയിലേക്ക് തിരികെയെത്തുക. വാണിജ്യാടിസ്ഥാനത്തിൽ യാത്ര ബഹിരാകാശത്ത് എത്തിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ എത്തിക്കാനുള്ള ബോയിങ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ അന്തിമ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News