നൊബേൽ ജേതാവിനെ കുളത്തിലേക്ക് തള്ളിയിട്ടു; ആഘോഷമാക്കി സഹപ്രവർത്തകർ

ആദിമ മനുഷ്യന്റെ ജനിതകഘടനയെയും മനുഷ്യന്റെ പരിണാമത്തെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്റെ പാബുവിന് ഇത്തവണ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്

Update: 2022-10-09 11:25 GMT
Editor : Shaheer | By : Web Desk
Advertising

സ്റ്റോക്ക്‌ഹോം: സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പാബുവിനായിരുന്നു ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ. ആദിമ മനുഷ്യന്റെ ജനിതക ഘടനയെ കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കായിരുന്നു പുരസ്‌കാരം. ജർമനയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകർ സന്തോഷമുഹൂർത്തം കൗതുകമുണർത്തുന്ന രീതിയിലാണ് ആഘോഷിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ കുളത്തിലേക്ക് ഉന്തിയിട്ടാണ് സഹപ്രവർത്തകർ പുരസ്‌കാരനേട്ടം ആഘോഷിച്ചത്. സംഭവത്തിന്റെ വിഡിയോ നൊബൈൽ പുരസ്‌കാര സമിതിയും മാക്‌സ് പ്ലാങ്ക് സൊസൈറ്റിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സാധാരണ ആരെങ്കിലും പി.എച്ച്.ഡി നേടിയാലാണ് ഇങ്ങന കുളത്തിലേക്ക് ഉന്തിയിടാറുള്ളത്. എന്നാൽ, പാബോയുടെ നൊബൈൽ പുരസ്‌കാരം ആഘോഷിക്കാനും ഇതേ പരിപാടി ഒപ്പിക്കാൻ ടീം തീരുമാനിക്കുകയായിരുന്നുവെന്ന് നൊബൈൽ പ്രൈസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പായി ചേർത്തു.

വേറിട്ട ആഘോഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത് നല്ല അഭിനന്ദനം തന്നെയെന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. നല്ല ആചാരമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. നൊബേൽ പുരസ്‌കാരം സ്വന്തമാക്കിയതിന് കുളത്തിലേക്ക് എടുത്തെറിയപ്പെടുന്ന ആചാരം വിചിത്രകരം തന്നെയെന്ന് ഒരാൾ കുറിച്ചു.

ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വേറിട്ടുനിൽക്കുന്നതെന്നായിരുന്നു സ്വാന്റെയുടെ കണ്ടെത്തൽ. 40,000 വർഷംമുൻപുണ്ടായിരുന്ന അസ്ഥിയിൽ പരീക്ഷണം നടത്തിയായിരുന്നു ഗവേഷണം.

ആദിമമനുഷ്യന്റെ ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട് അസാധ്യമെന്നു കരുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തിലൂടെ സ്വാന്റെ പുറത്തുകൊണ്ടുവന്നതെന്നാണ് അവാർഡ് കമ്മിറ്റി നിരീക്ഷിച്ചത്. നേരത്തെ അജ്ഞാതമായിരുന്നു പല വിവരങ്ങളും അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Summary: Swedish geneticist Svante Pääbo's colleagues celebrate his Nobel Prize by throwing him into pond

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News