കണ്ട് വെള്ളമിറക്കേണ്ട,ഇനി രുചിച്ചു നോക്കാം; രുചി അറിയുന്ന ടി.വി യുമായി ജപ്പാനിലെ പ്രൊഫസര്‍

കാഴ്ചക്കാരന് ആവശ്യമായ ഭക്ഷണത്തിന്റെ രുചി സ്‌ക്രീനില്‍ നിന്നും ലഭ്യമാവുന്നു

Update: 2021-12-29 10:01 GMT
Advertising

കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍കാര്‍ എന്നും മുന്നിലാണ്. രുചിയറിയുന്ന ടി.വിയാണ് ഇപ്പോഴത്തെ ട്രെന്റ്. ജപ്പാനിലെ ഒരു പ്രൊഫസറാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.

ടേസ്റ്റ് ദി ടിവി എന്നാണ് ഈ ടി.വിയുടെ പേര്. 10 വ്യത്യസ്ത ഫ്ളേവറുകളിലുള്ള കാനിസ്റ്ററുകളുപയോഗിച്ച് സ്പ്രേ ചെയ്ത് കാഴ്ചക്കാരന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥത്തിന്റെ രുചി സ്‌ക്രീനില്‍ നിന്നും ലഭ്യമാവുന്നു. ശേഷം ഫ്ളേവറിന്റെ സാംപിള്‍ രുചിച്ച് നോക്കാന്‍ വേണ്ടി സ്‌ക്രീനിന്റെ മുകളില്‍ ഒരു ഹൈജീനിക് ഫിലിം പ്രത്യക്ഷപ്പെടുന്നു.

വീട്ടിലിരുന്ന്‌കൊണ്ട് ഏതൊരാള്‍ക്കും ലോകത്തിന്റെ ഏതു വശത്തുമുള്ള റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്ന അനുഭവം സാധ്യമാക്കാനാണ് ടെലിവിഷന്‍ നിര്‍മിച്ചതെന്ന് നിര്‍മാതാവായ മൈജി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഹോമി മിയാഷിത പറയുന്നു.

30 പേരടങ്ങുന്ന ടീമിനൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ആവശ്യമായ ഫോര്‍ക്ക് ഉള്‍പെടെ വിവിധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകത്തെവിടെയുമുള്ള പാചക പരിപാടികള്‍ക്ക് പങ്കെടുക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷമാണ് ഈ ടി വി നിര്‍മിച്ചതെന്നും ടി.വിയുടെ വാണിജ്യ പതിപ്പ് നിര്‍മിക്കാന്‍ ഏകദേശം 100,000 യെന്‍ (ഏകദേശം 65,500 രൂപ) ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 

സംഗീതം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത് പോലെ ഭക്ഷണത്തിന്റെ രുചികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കിന്ന ഒരു പ്ലാറ്റ് ഫോം വികസിപ്പിക്കാലാണ് അടുത്ത ലക്ഷ്യമെന്ന് മിയാഷിദ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News