മോട്ടോർ സൈക്കിൾ വാങ്ങാനായി കുടുംബ വീട് പകുതി വിലക്ക് വിറ്റ് കൗമാരക്കാരൻ
ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം
ബെയ്ജിംഗ്: ചൈനയിൽ മോട്ടോർ സൈക്കിൾ വാങ്ങാനായി ഒരു മില്ല്യൺ യുവാൻ വിലമതിക്കുന്ന പാരമ്പര്യമായി ലഭിച്ച വീട് പകുതി വിലക്ക് വിറ്റ് കൗമാരക്കാരൻ. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. സംഭവത്തിൽ കൗമാരക്കാരന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് വിൽപ്പന റദ്ദ് ചെയ്തു.
മാതാപിതാക്കൾ മോട്ടോർസൈക്കിൾ വാങ്ങിതരാൻ വിസമ്മതിച്ചതോടെയാണ് കൗമാരക്കാരൻ വിട് വിൽക്കാൻ ശ്രമിച്ചത്. 72000 ഡോളറിന് കൗമാരകാരൻ ഒരു ഏജന്റിന് വീട് വിൽക്കുകയും അയാൾ അത് പിന്നീട് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് കൗമാരക്കാരന്റെ അമ്മ ഏജന്റിനോട് വിൽപന റദ്ദാക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കൗമാരക്കാരന്റെ കുടുംബം നിയമ നടപടിയിലേക്ക് കടന്നത്.
കൗമാരക്കാരനും ഏജന്റുമാരും തമ്മിലുള്ള വില്പ്പന കരാർ പരിശോധിച്ച കോടതി കൗമാരക്കാരന് വസ്തുവിന്റെ യഥാർത്ഥ വിലയറിയില്ലെന്നും ഇത് മുതലെടുത്ത ഏജന്റ് കൗമാരക്കാരനെ വഞ്ചിക്കുകയായിരുന്നുവെന്നും നിരീക്ഷിച്ചു.