യു.എസില്‍ ഏറ്റവും കൂടുതൽ പേര്‍ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്ക് പതിനൊന്നാം സ്ഥാനത്ത്

തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ല്‍ 3.2 ലക്ഷമായിരുന്നെങ്കില്‍ 2014ല്‍ അത് 12.3 ലക്ഷമായി ഉയര്‍ന്നു

Update: 2024-06-27 06:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍: യു.എസിസ്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ തെലുങ്ക് പതിനൊന്നാം സ്ഥാനത്ത്. കൂടാതെ അമേരിക്കയില്‍ ഹിന്ദിക്കും ഗുജറാത്തിക്കു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മൂന്നാമതാണ് തെലുങ്ക്.

തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ല്‍ 3.2 ലക്ഷമായിരുന്നെങ്കില്‍ 2014ല്‍ അത് 12.3 ലക്ഷമായി ഉയര്‍ന്നു. ഏകദേശം നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ തെലുങ്കര്‍ താമസിക്കുന്നത്. രണ്ട് ലക്ഷമാണ് ഇവിടുത്തെ തെലുങ്കരുടെ ജനസംഖ്യ. ടെക്സാസ്- 1.5 ലക്ഷം, ന്യൂജേഴ്‌സി- 1.1 ലക്ഷം എന്നിങ്ങനെയാണ് യു.എസിലെ മറ്റ് സ്ഥലങ്ങളിലെ തെലുങ്കരുടെ എണ്ണം. ഇല്ലിനോയിസ് - 83,000, ജോർജിയ - 52,000, വിർജീനിയ 78,000 തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. വിവിധ യു.എസ് സംസ്ഥാനങ്ങളിലെ തെലുങ്ക് കമ്മ്യൂണിറ്റി അസോസിയേഷനുകളും ഈ കണക്കുകളോട് യോജിക്കുന്നു.

350 ഭാഷകളിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്ക് 11-മാത് എത്തിയതിന്‍റെ പ്രധാന കാരണം യുഎസിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണമാണ്.ഓരോ വർഷവും ഏകദേശം 60-70,000 വിദ്യാർഥികളും 10,000 H1b വിസ ഉടമകളും യു.എസില്‍ എത്തുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിൽ പുതുതായി എത്തുന്നവരിൽ 80 ശതമാനവും തൻ്റെ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുൻ സെക്രട്ടറി അശോക് കൊല്ല പറഞ്ഞു. 75 ശതമാനം പേരും അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാളസ്, ബേ ഏരിയ, നോർത്ത് കരോലിന, ന്യൂജേഴ്‌സി, അറ്റ്ലാൻ്റ, ഫ്ലോറിഡ, നാഷ്‌വില്ലെ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്.

പഴയ തലമുറയിൽ ഭൂരിഭാഗവും സംരംഭകരാണ്, അതേസമയം 80 ശതമാനം യുവജനങ്ങളും ഐടിയിലും ധനകാര്യത്തിലും ഏർപ്പെട്ടിരിക്കുന്നു.കെൻ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ തെലുങ്കിലെഴുതിയ സ്വാഗത ലഘുലേഖകള്‍ പുതിയ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News