യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

അതിനിടെ സമാധാന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു

Update: 2022-03-16 18:44 GMT
Editor : Dibin Gopan | By : Web Desk
Advertising

യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി.റഷ്യൻ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും കോടതി ഉത്തരവിൽ പറയുന്നു. അന്താരാഷ്ട്ര നിയമം പ്രകാരം റഷ്യ ഉത്തരവ് അനുസരിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കി ആവശ്യപ്പെട്ടു. അതിനിടെ സമാധാന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

അതേസമയം, റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയോട് കൂടുതൽ സൈനിക സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കി. അമേരിക്കൻ കോൺഗ്രസിനെ ഓൺലൈനായി അഭിസംബോധന ചെയ്യവേയാണ് സെലൻസ്‌കി സഹായാഭ്യർഥന നടത്തിയത്.

റഷ്യ യുക്രൈന്റെ ആകാശത്തെ മരണത്തിന്റെ ഉറവിടമാക്കി തീർത്തെന്ന് സെലൻസ്‌കി പറഞ്ഞു. അമേരിക്ക റഷ്യൻ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാൾ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം 21 ദിവസം പിന്നിടുമ്പോൾ റഷ്യൻ കടന്നുകയറ്റം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോയും സെലൻസ്‌കി കോൺഗ്രസിന് മുന്നാകെ പ്രദർശിപ്പിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News