അനേസ്‌തേഷ്യയിൽ ഓപറേഷൻ ടേബിളിലിരിക്കേ മൊബൈൽ സ്വൈപ്പ് ചെയ്ത് രോഗി
കയ്യിലിരിക്കുന്ന മൊബൈലിൽ സിഗ്‌നലുണ്ടോയെന്ന ഡോക്ടറുടെ ചോദ്യത്തിന് നോക്കിയ ശേഷം അതേയെന്ന് രോഗി പറയുന്നതും വിഡിയോയിലുണ്ട്
അനേസ്‌തേഷ്യ സ്വീകരിച്ച് ഓപറേഷനായി ടേബിളിലിരിക്കേ മൊബൈൽ ഫോൺ സ്വൈപ്പ് ചെയ്ത് രോഗി. അനസ്‌തേഷ്യയിൽനിന്ന് പൂർണ മുക്തയാകാത്ത ഇവർ കയ്യിൽ മൊബൈൽ ഫോണുണ്ടെന്ന മട്ടിൽ സ്വൈപ്പ് ചെയ്യുന്ന വിഡിയോ പ്രചരിച്ചതോടെയാണ് ഈ കൗതുക കാഴ്ച ലോകം കണ്ടത്. ചൈനീസ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ സിനാ വീബോ വഴിയാണ് വിഡിയോ പ്രചരിച്ചത്. കയ്യിലിരിക്കുന്ന മൊബൈലിൽ സിഗ്‌നലുണ്ടോയെന്ന ഡോക്ടറുടെ ചോദ്യത്തിന് നോക്കിയ ശേഷം അതേയെന്ന് രോഗി പറയുന്നതും വിഡിയോയിലുണ്ട്. മൊബൈൽ സ്വൈപ്പിങ് അവരുടെ ഡിഎൻഎയിലുള്ളതാണെന്നാണ് ഒരു രസികൻ വിഡിയോക്ക് താഴെ കമൻറ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂണിൽ, ബ്രയിൻ ട്യൂമർ ചികിത്സക്കായി വളരെ അപൂർവമായ അഞ്ചു മണിക്കൂർ ശസ്ത്രക്രിയക്കിടെ രോഗി തന്റെ സെൽഫി കുടുംബത്തിനും കൂട്ടുകാർക്കും അയച്ചത് വാർത്തയായിരുന്നു. രോഗി ഉണർന്നിരിക്കെ നടത്തുന്ന ശസ്ത്രക്രിയയുടെ ഭാഗമായാണ് ജിം മർഫിയെന്നയാൾക്ക് ഈ അവസരം ഡോക്ടർമാർ നൽകിയത്. സർജറി ഉപകരണങ്ങളുടെ ശബ്ദം കേൾക്കാതിരിക്കാൻ പാട്ടു കേട്ടെന്നും സെൽഫികളയച്ചെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ആദ്യം പലർക്കും താൻ ഓപറേഷൻ തിയറ്ററിലായിരുന്നുവെന്നത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
The patient received anesthesia and swiped his mobile phone while on the table for the operation