ചന്ദ്രയാൻ 3; റോവർ സഞ്ചരിച്ച് തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ

പുലർച്ച 12:45 ഓടെയാണ് റോവറിനെ ലാൻഡറിലെ റാമ്പ് വഴി പുറത്തേക്കിറക്കിയത്.

Update: 2023-08-24 14:17 GMT
Editor : anjala | By : Web Desk
Advertising

ചന്ദ്രയാൻ മൂന്നിലെ ലാൻഡറിൽ നിന്നു റോവർ ചന്ദ്രോപരിതലത്തിലേക്ക് വിന്യസിച്ചു. ലാൻഡറിലെയും റോവറിലെയും പേളോടുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കും തുടക്കമായി. വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം റോവർ ചന്ദ്രോപരിതലത്തിൽ വിന്യസിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അഭിനന്ദനങ്ങൾ അറിയിച്ചു.

പുലർച്ച 12:45 ഓടെയാണ് റോവറിനെ ലാൻഡറിലെ റാമ്പ് വഴി പുറത്തേക്കിറക്കിയത്. ഒരു മണിക്കൂർ സമയം സൗരോർജ്ജ പാനൽ തുറന്നു വച്ച് ഊർജ്ജം സംഭരിച്ച ശേഷമാണ് റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചത്. റോവറിലെ ചക്രങ്ങളിൽ നിന്ന് അശോകസ്തംഭവും ഐഎസ്ആർഒയുടെ മുദ്രയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു. ചന്ദ്രനിൽ ഇന്ത്യയുടെ ചുവടുവെപ്പ് തുടങ്ങിയ എന്നാണ് ഐഎസ്ആർഒ ട്വീറ്റ് ചെയ്തത്.

ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കും തുടക്കമായി. ചന്ദ്രോപരിതലത്തിലെ ധാതുക്കളും മൂലകങ്ങളും വേർതിരിച്ചറിയുന്ന പരീക്ഷണം റോബറിലെ ലിപ്സ് എന്ന പേലോഡ് ആണ് നടത്തുക. അൽഫാക്കണ ങ്ങളും എക്സറേ രശ്മികളും ഉപയോഗിച്ച് പാറകളുടെ രാസഘടന തിരിച്ചറിയുന്ന എ.പി.പിഎക്സിന്റെ പരിശോധനകളും ഇന്ന് തുടങ്ങും. ഉപരിതലത്തിലെ പ്ലാസ്മയും, ചാന്ദ്ര പ്രകമ്പനവും, താപനിലയും രേഖപ്പെടുത്തുന്ന പരീക്ഷണങ്ങളും നടക്കും. നാസയുടെ ഉപകരണമായ ലേസർ റിക്വക്ടർ ഉപയോഗിച്ചുള്ള ലേസർ റിറ്റോ റിഫ്ലക്ടർ അറേ ഉപയോഗിച്ചുള്ള ലേസർ റേഞ്ചിംഗ് പഠനവും ആരംഭിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News