മഞ്ഞലയിൽ മുങ്ങിത്തോർത്തി; ചരിത്രമായി ഹർപ്രീത്
രാത്രി ടെന്റ് തയ്യാറാക്കി താമസിച്ച ഹർപ്രീത് ഐസ് ഉരുക്കിയാണ് വെള്ളം കുടിച്ചത്
അതി കഠിനമായ ശൈത്യത്തെ അതിജീവിച്ച് ദക്ഷിണ ദ്രുവത്തിലെത്തിയിരിക്കുകയാണ് സിഖുകാരിയായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥ ഹർപ്രീത് ചണ്ടി. ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ചെത്തുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതിയും 32 കാരിയായ ഹർപ്രീത് കരസ്ഥമാക്കി. 40 ദിവസം കൊണ്ട് 1127 കിലോമീറ്റർ താണ്ടിയാണ് ഹർപ്രീത് ദക്ഷിണ ധ്രുവത്തിലെത്തിയത്.
മൈനസ് 50 ഡിഗ്രി വരെയുള്ള കൊടും തണുപ്പും മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിലുള്ള കാറ്റും മറികടന്നാണ് താൻ ലക്ഷ്യ സ്ഥാനത്തെത്തിയതെന്ന് ഹർപ്രീത് ബ്ലോഗിലൂടെ അറിയിച്ചു. നവംബർ 24 നാണ് അവർ അന്റാർട്ടിക്കയിലെ ഹെർക്കുലിസിൽ വിമാനത്തിൽ നിന്നും പാരഷൂട്ടിൽ ഇറങ്ങിയത്. പിന്നീട് 11 മണിക്കൂറോളം മഞ്ഞിലൂടെ സ്‌കീയിങ് നടത്തി മുന്നോട്ട്. രാത്രി ടെന്റ് തയ്യാറാക്കി താമസിച്ച ഹർപ്രീത് ഐസ് ഉരുക്കിയാണ് വെള്ളം കുടിച്ചത്. പോർക്ക് പാസ്ത പോലുള്ള ഭക്ഷണവും തയ്യാറാക്കി. പിന്നെ പഞ്ചാബി ഭാംഗ്‌റ പാട്ടുകളും ബുക്കുകളും ഹർപ്രീതിനെ ആസ്വാദനത്തിന്റെ മൂർധന്യാവസ്ഥയിലെത്തിച്ചു.
പോളർ പ്രീത് എന്ന വിളിപ്പേരുള്ള ഹർപ്രീത് ലണ്ടനിൽ ഫിസിയോതെറാപ്പിസ്റ്റാണ്. അന്റാർട്ടിക്കയിൽ നിന്നും തിരിച്ചെത്തിയാൽ പ്രതിശ്രുത വരൻ ഡേവിഡ് ജർമാനുമായുള്ള വിവാഹത്തിനൊരുങ്ങുകയാണ് പ്രീത്.