പശ്ചിമേഷ്യയിൽ യു.എസ് സൈന്യത്തിനെതിരെ ഇറാനും കൂട്ടാളികളും ആക്രമണം നടത്തുമെന്ന ആശങ്കയുണ്ടെന്ന് യു.എസ്

ഇസ്രായേലിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു

Update: 2023-10-11 20:08 GMT
Advertising

ജറുസലെം: പശ്ചിമേഷ്യയിൽ യു.എസ് സൈന്യത്തിനെതിരെ ഇറാനും കൂട്ടാളികളും ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയുണ്ടെന്ന് യു.എസ്. ഗസ്സയെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ തേടി ഫലസ്തീൻ പ്രതിനിധി സംഘം യു.എന്നിനെ സമീപിച്ചു. അടിയന്തര വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ഇടപെടണമെന്നും ഫലസ്തീൻ. യു.എൻ അടിയന്തര ഇടപെടൽ നടത്തണമെന്നും ഇറാനും വ്യക്തമാക്കി.

ഇസ്രായേലും അമേരിക്കയും പ്രതീക്ഷിക്കാതെ നിൽക്കുമ്പോഴാണ് ലബനാൻ പ്രദേശങ്ങളിൽ നിന്നും സിറിയയിലെ ദുലാൻ കുന്നുകളിൽ നിന്നും ആക്രമണം നേരിട്ടത്. ഈ ആക്രമണത്തിന് തിരിച്ചടി നൽകുകയും അവിടെ സൈനിക നിരീക്ഷണ വിമാന പറക്കലുകൾ തുടരുകയും ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവരോട് ഇന്ന് രാത്രി പുറത്തിറങ്ങരുതെന്നും പൂർണമായി വീടുകളിൽ തങ്ങണമെന്നും ദസൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ഇടവേളകളില്ലാത്ത വ്യോമാക്രമണം ഗസ്സക്ക് നേരെ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഗസ്സയോട് ചേർന്നുള്ള അഷ്‌ക്കലോൺ അസദോദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് തുടർച്ചയായി ഹമാസ് റോക്കറ്റുകളയച്ചു. തെൽ അവീവിലും റോക്കറ്റ് വീണ സാഹചര്യമുണ്ടായി. കരയുദ്ധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും തങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു ഇതിന് വേണ്ടി മുന്ന് ലക്ഷത്തിലധികം സൈനികരെ ഒരുക്കി നിർത്തിയിട്ടുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. നാളെ ആന്റണി ബ്ലിങ്കന്റെ വരവോടെ കരയുദ്ധത്തിനുള്ള പ്രഖ്യപനമുണ്ടാകാൻ സാധ്യതയുണ്ട്.

ഇനിയും കാത്തിരിക്കരുത്, യു.എൻ നേതൃത്വം അടിയന്തിരമായി ഇടപെടലുകൾ നടത്തണം. ഗസ്സയിലെ ഏറ്റവും ദുരിത പൂർണ്ണമായ അവസ്ഥക്ക് പരിഹാരം കാണാൻ അവിടേക്കുള്ള ഭഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചിട്ടില്ലായെങ്കിൽ ദുരന്തം വലിയ തോതിൽ വ്യാപകമാവും. ഫലസ്തീനികളുടെ സ്വാതന്ത്ര്യ അഭിനിവേശവും അഭിലാഷവും ഇസ്രായേലിന് മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ ഫലസതീൻ പ്രതിസന്ധി അത്ര എളുപ്പത്തിൽ തീരുകയില്ല. അത് പശ്ചിമേഷ്യയെ ഒന്നാകെ ബാധിക്കുന്ന ഒരു ഗുരുതരമായ അവസ്ഥയിലേക്ക് മാറുമെന്നും ഫലസ്തീൻ പ്രതിനിധി സംഘം യു.എൻ അധികൃതരെ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News