വാക്‌സിൻ എടുത്തില്ല; ന്യൂയോർക്കിൽ 1430 മുനിസിപ്പൽ തൊഴിലാളികളെ പിരിച്ചു വിട്ടു

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നുണ്ട്

Update: 2022-02-16 14:44 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂയോർക്കിൽ കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത 1430 മുനിസിപ്പൽ തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതു കൂടാതെ കോവിഡ് വാക്സിന്റെ ഒരു ഡോസ് പോലും എടുക്കാത്ത് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ 36 ഉദ്യോഗസ്ഥരെയും 25 അഗ്‌നിശമന സേനാംഗങ്ങളെയും വിദ്യാഭ്യാസ വകുപ്പിലെ 914 ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ന്യൂയോർക്ക് പോസറ്റ് റിപ്പോർട്ട് ചെയ്തു.

നിർബന്ധിത വാക്സിനേഷൻ സ്വീകരിക്കാത്തതിന്റെ പേരിൽ യുഎസിലെ മുനിസിപ്പൽ ജീവനക്കാർക്കെതിരെ കൈക്കൊള്ളുന്ന ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്. ജനുവരി അവസാനത്തോടെ 4,000 തൊഴിലാളികൾക്ക് അധികൃതർ നോട്ടീസ് അയച്ചിരുന്നു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കാത്ത തൊഴിലാളികൾക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിക്കാതിരുന്ന ഒട്ടുമിക്ക തൊഴിലാളികളും ശമ്പളമില്ലാത്ത അവധിയിലായിരുന്നു. പിന്നീട് മുനിസിപ്പൽ തൊഴിലാളികളുടെ എണ്ണം 1430 ആയി ചുരുങ്ങിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. അടിസ്ഥാന മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ ഉന്നയിക്കുന്നു. വാക്‌സിൻ നിർബന്ധമാക്കിയ സാഹചര്യത്തിലും ചുരുങ്ങിയത് 9,000 തൊഴിലാളികളെങ്കിലും ഇപ്പോഴും വാക്സിൻ സ്വീകരിക്കാതെ ജോലി ചെയ്യുന്നുണ്ട്.

ന്യൂയോർക്ക് സിറ്റി മുൻ മേയർ ബിൽ ഡി ബ്ലാസ്റ്റിയോ കൊണ്ടുവന്ന നിയമം അനുസരിച്ച് ന്യൂയോർക്ക് നഗരത്തിലെ എല്ലാ തൊഴിലാളികളും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോൾ ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News