ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സ്‌കോട്ട്‌ലൻഡ്; വിദേശത്തെ ഓഫിസുകൾ പൂട്ടിക്കുമെന്ന് ബ്രിട്ടന്റെ ഭീഷണി

സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് യു.കെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്

Update: 2023-12-11 09:32 GMT
Editor : Shaheer | By : Web Desk

ഡേവിഡ് കാമറോണ്‍, ഉര്‍ദുഗാനൊപ്പം ഹംസ യൂസഫ്

Advertising

ലണ്ടൻ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടതിന്റെ പേരിൽ സ്‌കോട്ട്‌ലൻഡ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ബ്രിട്ടൻ. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ഇതാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നാണു വ്യക്തമാകുന്നത്. പ്രോട്ടോക്കോൾ ലംഘനമാണെന്നും ഇനിയും ഇത്തരം നടപടി തുടർന്നാൽ സഹകരണം റദ്ദാക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോൺ മുന്നറിയിപ്പ് നൽകി.

ദുബൈയിൽ നടക്കുന്ന യു.എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിന്(കോപ്28 ഉച്ചകോടി) ഇടയിലായിരുന്നു ഹംസ യൂസഫ്-ഉർദുഗാൻ കൂടിക്കാഴ്ച. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തിരുന്നു. അടിയന്തരമായും എക്കാലത്തേക്കും വെടിനിർത്തൽ നിർത്തിവയ്ക്കണമെന്നൂ കൂടിക്കാഴ്ചയ്ക്കുശേഷം ഹംസ യൂസുഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിൽ ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടൻ വെടിനിർത്തൽ ആവശ്യത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ, ഉർദുഗാനൊപ്പമുള്ള കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് പ്രതിനിധിയെ പങ്കെടുപ്പിച്ചില്ലെന്നു പറഞ്ഞാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്‌കോട്ട്‌ലൻഡിനെതിരെ രംഗത്തെത്തിയത്. നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാമറോൺ ചൂണ്ടിക്കാട്ടി. വിദേശകാര്യം യു.കെ മന്ത്രിമാരുടെ അധികാരത്തിൽ വരുന്നതാണെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഒറ്റ സ്വരത്തിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയും ഇത്തരം സമീപനം തുടർന്നാൽ സ്‌കോട്ട്‌ലൻഡിന്റെ വിദേശത്തെ ഓഫിസുകൾ അടച്ചുപൂട്ടുമെന്ന് കാമറോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സ്‌കോട്ട്‌ലൻഡ് മന്ത്രിമാർക്കു സഹായം നൽകുന്നത് നിർത്തുമെന്നും വ്യക്തമാക്കി. എന്നാൽ, കൂടിക്കാഴ്ചയിലേക്ക് ബ്രിട്ടീഷ് അധികൃതരെ ക്ഷണിച്ചിരുന്നുവെന്നാണ് ഹംസ യൂസഫിന്റെ വക്താവ് പ്രതികരിച്ചത്.

Summary: UK Government threatens Scottish government over Gaza comments and meeting with Turkish president Recep Tayyip Erdogan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News