'പ്രതിരോധത്തിനായ് യുക്രൈന് ആയുധങ്ങൾ നൽകും': ഇമ്മാനുവൽ മാക്രോൺ

ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി

Update: 2022-02-26 11:19 GMT
Editor : afsal137 | By : Web Desk
Advertising

പ്രതിരോധത്തിനായ് യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇക്കാര്യം ഫ്രാൻസിലെ രണ്ട് നിയമ നിർമ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈൻ നൽകുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാൻസ് യുക്രൈന് നൽകുമെന്നും അവർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഫ്രാൻസ് മുമ്പ് യുക്രൈനിന് ആയുധങ്ങൾ നൽകിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റ് പിന്തുണയും നൽകിയിട്ടുണ്ട്. റഷ്യൻ സൈനികർക്കെതിരെ ആയുധമെടുക്കാൻ പൗരന്മാരോട് യുക്രേനിയൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി അഭ്യർത്ഥിച്ചിരുന്നു.

ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യൻ നീക്കത്തിനെതിരെ ലോക ജനത രംഗത്തിറങ്ങണമെന്നും ഈ സമയമെങ്കിലും യൂറോപ്യൻ യൂണിയനിൽ തങ്ങളെ അംഗമാക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News