42 ലക്ഷം രൂപ വിലമതിക്കുന്ന 200000 കാഡ്ബറി ചോക്ലേറ്റുകൾ മോഷ്ടിച്ചു; യുകെയില്‍ യുവാവിന് 18 മാസം തടവ്
കാഡ്‌ബറിയുടെ മിൽക്ക് ചോക്ലേറ്റ് എഗ്ഗുകളില്‍ മഞ്ഞയും വെള്ളയും കലർന്ന ഒരു മഞ്ഞക്കരു നിറച്ചിട്ടുണ്ട്
ലണ്ടന്‍: 42 ലക്ഷം രൂപ വിലമതിക്കുന്ന 200,000 കാഡ്ബറി ചോക്ലേറ്റുകൾ മോഷ്ടിച്ചതിന് യുകെയില്‍ യുവാവിന് തടവുശിക്ഷ. ഫെബ്രുവരി 11ന് ഒരു വ്യവസായിക യൂണിറ്റിൽ നിന്ന് കാഡ്ബറി ക്രീം എഗ്ഗ് ചോക്ലേറ്റുകള്‍ മോഷ്ടിച്ചതിനാണ് ജോബി പൂള്‍ എന്ന യുവാവിനെ 18 മാസം തടവിനു ശിക്ഷിച്ചത്. ഷ്രൂസ്ബറി ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
കാഡ്‌ബറിയുടെ മിൽക്ക് ചോക്ലേറ്റ് എഗ്ഗുകളില്‍ മഞ്ഞയും വെള്ളയും കലർന്ന ഒരു മഞ്ഞക്കരു നിറച്ചിട്ടുണ്ട്. ഈസ്റ്ററിനോടുബന്ധിച്ചാണ് ഇവ വില്‍ക്കപ്പെടുന്നത്. കാഡ്ബറീസിന്‍റെ ജനപ്രിയമായ ചോക്ലേറ്റുകളിലൊന്നാണിത്. പ്രതി മെറ്റൽ ഗ്രൈൻഡർ ഉപയോഗിച്ച് സ്റ്റാഫോർഡ് പാർക്കിലെ എസ്‌ഡബ്ല്യു ഗ്രൂപ്പ് ലോജിസ്റ്റിക്‌സിന്റെ ഒരു വ്യവസായ യൂണിറ്റിൽ അതിക്രമിച്ചുകയറുകയും ക്രീം മുട്ടകൾ അടങ്ങിയ ട്രെയിലർ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഒരു ലോറിയിലാണ് ഈ ചോക്ലേറ്റുകള്‍ കടത്തിക്കൊണ്ടുപോയത്. കസ്റ്റഡിയിൽ കഴിഞ്ഞ ആറ് മാസത്തെ ജയിൽവാസമായി കണക്കാക്കും.
UPDATE | West Mercia Police has helped save Easter for Crème Egg fans after almost 200,000 of the chocolate treats were stolen from a unit in Stafford Park in Telford.
— West Mercia Police (@WMerciaPolice) February 13, 2023
1/3 pic.twitter.com/N2vr2iUbMo