യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണം; 70ലധികം പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ നാലു നില കെട്ടിടം നിലംപരിശായതായാണ് യുക്രൈൻ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്

Update: 2022-03-01 05:58 GMT
Advertising

യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. സംഭവത്തില്‍ 70 ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുക്രൈന്‍ തലസ്ഥാനമായ കിയവനും ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 


സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായതായി യുക്രൈന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.


സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. കിയവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ആറാം ദിവസമാണ് യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News